യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍; വാക്‌സിനേഷന്‍ കുറഞ്ഞത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍

Published on 17 November, 2021
 യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍; വാക്‌സിനേഷന്‍ കുറഞ്ഞത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍


ബ്രസല്‍സ്: യൂറോപ്പ് വീണ്ടും പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി മാറി. പ്രത്യേകിച്ച് കിഴക്കന്‍ യൂറോപ്പില്‍, വാക്‌സിനേഷന്‍ നിരക്ക് വളരെ കുറവായതുകൊണ്ട് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭൂഖണ്ഡത്തില്‍ മറ്റൊരു 5,00,000 കോവിഡ് മരണങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി ഹാന്‍സ് ക്‌ളൂഗെ മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്പില്‍ പത്തു ശതമാനമാണ് മരിക്കുന്നവരുടെ വര്‍ധന. പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൊത്തത്തില്‍ കുറവ് വരുന്‌പോള്‍, യൂറോപ്പില്‍ ഏഴു ശതമാനം വര്‍ധനയുണ്ടായി.

യുക്രെയ്ന്‍, റൊമാനിയ, സ്‌ളൊവേനിയ, ചെക്ക് റിപ്പബ്ലിക് മുതലായ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നോര്‍വേ, ഇറ്റലി, ലാത്വിയ, ഐസ്ലാന്‍ഡ് രാജ്യങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ നല്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു തുടങ്ങി. യൂറോപ്യന്‍ ഭൂഖണ്ഡം വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയിലാകുന്‌പോള്‍ റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണവും മരണവും വര്‍ധിച്ചു. നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഓസ്ട്രിയ

ഓസ്ട്രിയയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായ നിയമം അടുത്ത 10 ദിവസത്തേക്കാണ് നടപ്പിലാക്കിയത്. നാലാമത്തെ കൊറോണ തരംഗത്തിനെതിരായ പോരാട്ടത്തില്‍, വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്കുള്ള ഒരു കാരണവുമില്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. ഒന്പത് ദശലക്ഷത്തില്‍ പരം നിവാസികളെയാണ് ഈ നടപടി ബാധിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ പന്ത്രണ്ട് വയസ് പ്രായമുള്ള വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്ക് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഉണ്ടാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളെ അടിയന്തിര കാരണമില്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല

ദൂരവ്യാപകമായ എക്‌സിറ്റ് നിയന്ത്രണങ്ങള്‍ തുടക്കത്തില്‍ പത്ത് ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ രോഗബാധിതരാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഷോപ്പിംഗിനും, ജോലിക്ക് പോകുന്നതിനും അല്ലെങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കാനും ആവും വാക്‌സിനേഷന്‍ ഇല്ലാത്തവര്‍ക്ക് ഭാവിയില്‍ അവരുടെ വീടോ അപ്പാര്‍ട്ട്‌മെന്േറാ വിട്ടുപോകാന്‍ അനുവാദം ലഭിക്കുക. വിദ്യാര്‍ഥികള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമല്ല. ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമലംഘനങ്ങള്‍ക്ക് അതിനനുസരിച്ച് ശിക്ഷ ലഭിക്കും. ഓസ്ട്രിയയിലെ ഇന്‍സിഡെന്‍സ് റേറ്റ് 900 ആയി ഉയര്‍ന്നു.

നെതര്‍ലന്‍ഡ്‌സ്


കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി മുതല്‍ മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങളെന്ന് കാവല്‍ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ അറിയിച്ചു.

കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യ പടിഞ്ഞാറന്‍ യുറോപ്യന്‍ രാജ്യമാണ് നെതര്‍ലാന്‍ഡ്. ലോക്ഡൗണ്‍ കാലയളവില്‍ ബാറുകളും റസ്‌റററന്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും എട്ടിന് അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കായിക മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേിഡിയങ്ങളില്‍ നടത്തണം.ആവശ്യ വസ്തുക്കളല്ലാത്തവ വില്‍ക്കുന്ന കടകള്‍ ആറ് മണിക്ക് അടക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.നെതര്‍ലാന്‍ഡ്-നോര്‍വേ ലോകകപ്പ് യോഗ്യത മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക.

16,364 പേര്‍ക്കാണ് കഴിഞ്ഞ ദിവസം നെതര്‍ലാന്‍ഡ്‌സില്‍ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് നെതര്‍ലാന്‍ഡ്‌സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. 18,000ത്തോളം പേര്‍ ഇതുവരെ നെതര്‍ലാന്‍ഡ്‌സില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

നെതര്‍ലന്‍ഡ്‌സില്‍ മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗണ്‍ പ്രാബല്യത്തിലായി. രാത്രകാലങ്ങളില്‍ രാജ്യം നിശ്ചലമാവും.

ജര്‍മനി

ഓസ്ട്രിയയും ചെക്ക് റിപ്പബ്ലിക്കും ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായി ജര്‍മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജര്‍മനിയിലെ കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ട്രാഫിക് ലൈറ്റ് മുന്നണി ലോക്ഡൗണും നിരോധനങ്ങളും ഒഴിവാക്കാനുള്ള പദ്ധതിയവതരിപ്പിച്ചു. ശൈത്യകാലത്ത് കൊറോണ നിയന്ത്രിക്കുകയും എന്നാല്‍ ജനജീവിതം സുഗമം ആക്കണമെന്നുമുള്ള ലക്ഷ്യം മുന്നില്‍ക്കണ്ടാണ് മുന്നണിയിലെ പാര്‍ട്ടികളുടെ തലവ·ാരായ അന്നലീന ബെയര്‍ബോക്ക് ഒലാഫ് ഷോള്‍സ്, ക്രിസ്‌ററ്യന്‍ ലിന്‍ഡ്‌നര്‍ എന്നിവര്‍ വിഷയത്തിന്റെ കരട് അവതരിപ്പിച്ചത്.

മുന്‍കാല കൊറോണ നിയന്ത്രണങ്ങളുടെ നിയമപരമായ അടിസ്ഥാനം, ദേശീയ വ്യാപ്തിയുടെ പകര്‍ച്ചവ്യാധി അടിയന്തരാവസ്ഥന്ധ നവംബര്‍ അവസാനത്തോടെ കാലഹരണപ്പെടുന്‌പോള്‍ പുതിയതു കൊണ്ടു വരാനാണ് പദ്ധതിയിടുന്നത്.

രാജ്യത്തെ കൊറോണ സ്ഥിതി വഷളാവുകയും നിലവിലെ സാഹചര്യം വഴുതിപ്പോവാനുള്ള സാധ്യതാ ഭീഷണിയിലുമാണന്ന് ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കൂസ് സോഡര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വീണ്ടും കടുത്ത നിയമങ്ങള്‍ക്കായി അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി 2 ജിയും വാക്‌സിന്‍ ചെയ്യാത്ത ആളുകള്‍ക്ക് സന്പര്‍ക്ക നിയന്ത്രണങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അണുബാധകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍, കൊറോണ നടപടികള്‍ ഉടന്‍ വീണ്ടും കര്‍ശനമാക്കും. ഒരു ഹോം ഓഫീസ് ആവശ്യകതയും ജോലിസ്ഥലത്ത് 3ജി നിയമവും ചര്‍ച്ചയിലാണ്. ഫെഡറല്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍, ബവേറിയ ഇത് സ്വതന്ത്രമായി ചെയ്യും. അണുബാധകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍, കൊറോണ നടപടികള്‍ ഉടന്‍ വീണ്ടും കര്‍ശനമാക്കും. ഒരു ഹോം ഓഫീസ് ആവശ്യകതയും ജോലിസ്ഥലത്ത് ഒരു 3ജി നിയമവും കൊണ്ടുവരും. ബവേറിയയ്ക്കായി, സോഡര്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചു.

ജര്‍മനിയില്‍ രോഗബാധിതരുടെ എണ്ണം പെരുകുകയാണ്. പുതിയ രോഗികളുടെ എണ്ണം 50,000നു മുകളിലെത്തി. 228 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം ജര്‍മനിയിലെ ആശുപത്രികളിലെ തീവ്രവിഭാഗ പരിചരണകിടക്കകള്‍ അതിന്റെ പരമാവധി എണ്ണത്തിലേയ്ക്കു കുതിക്കയാണ്. ഞായറാഴ്ച, ഏഴ് ദിവസത്തെ സംഭവങ്ങള്‍ 289.0 ആയി ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ഏഴാം ദിവസവും ഒരു പുതിയ ഉയര്‍ന്ന നിരക്കില്‍ എത്തിയിരിയ്ക്കയാണ്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക