അഷ്‌റഫ്‌ താമരശ്ശേരിക്ക് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം  സമ്മാനിച്ചു

Published on 21 November, 2021
അഷ്‌റഫ്‌ താമരശ്ശേരിക്ക് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം  സമ്മാനിച്ചു

റിയാദ്: പൊതുപ്രവര്‍ത്തന മേഖലയിലും ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന വെക്തികള്‍ക്കും സംഘടനകള്‍ക്കുമായി ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ എര്‍പെടുത്തിയിട്ടുള്ള ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം 2021 പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും, പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവുമായ അഷ്‌റഫ്‌ താമരശ്ശേരിക്ക് സമ്മാനിച്ചു, റിയാദിലെ മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു.

അയൂബ് കരൂപടന്ന ആമുഖ പ്രഭാക്ഷണം നടത്തി, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു, എന്‍ ആര്‍ കെ ഫോറം ആക്ടിംഗ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, നാസർ നാഷ്കോ. നൗഷാദ് കിളിമാനൂര്‍, മാള മൊഹിയുധീന്‍, അഷ്റഫ് ചേലാമ്പ്ര.,നീതാ പി കെ,  മിനിമോൾ,  റാസി ആറ്റിങ്ങൽ. ഷാജി മടത്തില്‍ സനില്‍ കുമാര്‍, അസ്ലം പാലത്ത്, സലാം ടി വി എസ്, ഹുസൈന്‍ ദവാദമി, അഷ്‌റഫ്‌ മൂവാറ്റുപുഴ, എന്നിവര്‍ സംസാരിച്ചു, നിഷാന്ത് ആലംകോട് സ്വാഗതവും ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.  

ചിത്രം: ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം അഷ്‌റഫ്‌ താമരശ്ശേരിക്ക് റാഫി പാങ്ങോട് ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക