ഹൂസ്റ്റണ്‍ : പതിനഞ്ചാമത് ഫൊക്കാന ദേശീയ സമ്മേളനത്തില്‍ സംഘടിപ്പിച്ച മിസ്
ഫൊക്കാന മത്സരത്തില്‍ ആഷ്‌ലി റോയ് കൊടുവത്ത് മിസ്സ് ഫൊക്കാന കിരീടം നേടി.
ഒരേ നിലവാരം പുലര്‍ത്തുന്ന മത്സരാത്ഥികള്‍ അണിനിരന്ന മത്സരത്തില്‍ നിന്നും
നേരിയ പോയ്ന്റുകളുടെ വ്യത്യാസത്തിലാണ് ആഷ്‌ലി റോയി തിരഞ്ഞെടുക്കപ്പെട്ടത്.
അദ്ധ്യയനത്തിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന ആഷ്‌ലി
ഡാളസ്സിലുള്ള റോയ് കൊടുവത്ത്-ഷെര്‍ലി കൊടുവത്ത് ദമ്പതികളുടെ മകളാണ്.
ഈ വര്‍ഷം ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി ഓഫ് ഡാളസ്സില്‍ ഉന്നത പഠനം നടത്തിവരുന്നു.
ഡാളസ് കേരള അസ്സോസിയേഷന്‍ യൂത്ത് വിംഗിലെ സജ്ജീവ പ്രവര്‍ത്തകയായ ഷേര്‍ലി
ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി അംഗമാണ്. കേരള
അസ്സോസിയേഷന്‍ ഈ നേട്ടം കൈവരിക്കുവാന്‍ സഹായിച്ച ആഷ്‌ലിയെ പ്രസിഡന്റ്
ചെറിയാന്‍ ചൂരനാട്, സെക്രട്ടറി ബാബു സി.മാത്യൂ എന്നിവര്‍ അഭിനന്ദിച്ചു.