ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

സുമോദ് നെല്ലിക്കാല Published on 01 December, 2021
 ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍
ഡാളസ്: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷനു മുന്നോടിയായി ടെക്‌സാസ് റീജിയന്‍ പ്രെവര്‍ത്തന  ഉല്‍ഘാടനം ഡാളസ്സില്‍ ഡിസംബര്‍ 4 ശനിയാശ്ച 5 മണിക്ക്  ഗാര്‍ലാന്‍ഡില്‍ ഉള്ള കേരളാ സമാജം ഹാളില്‍ നടക്കും.

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ വൈസ് പ്രെസിഡന്റ്റ് ഷൈജു എബ്രഹാം പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കും.

പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കള്‍ക്ക് സ്വീകണം നല്കപ്പെടുമെന്നു സംഘാടകര്‍ അറിയിച്ചു.

ഫൊക്കാന  പ്രെസിഡന്റ്റ് രാജന്‍  പടവത്തില്‍,  ഫൊക്കാന  വൈസ് പ്രെസിഡന്റ്റ് ഷിബു  വെണ്‍മണി, ഫൊക്കാന  ജനറല്‍  സെക്രട്ടറി വര്ഗീസ്  പാലമലയില്‍ ഫൊക്കാന  ട്രഷറര്‍ എബ്രഹാം  കളത്തില്‍, ഫൊക്കാന വിമന്‍സ് ഫോറം പ്രെസിഡന്റ്റ് ഷീല ചെറു, ഫൊക്കാന  ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍  പേഴ്‌സണ്‍ വിനോദ്  കെ ആര്‍ കെ,  ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ജോസഫ് കുര്യാപ്പുറം, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ എളമത തുടങ്ങി പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്‌സാസ് റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ സംയുക്ത പ്രെസ്താവനയില്‍ അറിയിച്ചു.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക