മെല്‍ബണ്‍: തൃശൂര്‍ മാള, കുഴൂര്‍ തോട്ടപിള്ളിയില് ത്രേസ്യാമ്മ പൗലോസ് (77) മെല്‍ബണില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. സംസ്കാരം പിന്നീട് താണിശേരി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍. പരേത പുത്തന്‍വേലിക്കര തേക്കിനേത്ത് കുടുംബാംഗം.
മക്കള്‍: ഫ്രാന്‍സിസ് (ഒമാന്‍), ജോസഫ് (യുകെ), ബീന (യുകെ), വില്സന് (ഒമാന്‍), ജാന്‍സി (ഓസ്ട്രേലിയ), എല്‍സി. മരുമക്കള്‍: സുജ, ആനി, ുെൃശിഴ്മഹല ഖങഖ ഗ്രോസറി ഷോപ്പ് ഉടമ വില്സന് കോലഞ്ചേരി, മോളി, വില്സന്, ജോണി.
ഒരു വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും മെല്‍ബണില്‍ താമസിക്കുന്ന മകളെ കാണാന്‍ എത്തിയതായിരുന്നു. അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്