ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

സലിം അയിഷ (ഫോമാ പി.ആർ.ഓ) Published on 07 December, 2021
ഫോമായുടെ  ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ   നടക്കും

ഫോമയുടെ  പൊതുയോഗം 2022 ജനുവരി 16 ഞായറാഴ്ച ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഓരോ അംഗസംഘടനകളിൽ നിന്നും ഏഴു വീതം പ്രതിനിധികൾക്ക്  പങ്കെടുക്കാം. ഫോമയുടെ ഭാവി പരിപാടികളും, ഭരണഘടനാ ഭേദഗതിയുമുൾപ്പടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്ര സൗകര്യങ്ങളിലെ  പരിമിതിയും, കൂടുതൽ പേർക്ക് ഒത്തുകൂടാനുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്ന സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പൊതുയോഗം നടത്താൻ കഴിഞ്ഞിരുന്നില്ല. കോവിഡാനാന്തരം നടക്കുന്ന ഫോമയുടെ ആദ്യ ഔദ്യോഗിക പൊതുയോഗമാണ്  റ്റാമ്പായിൽ നടക്കുന്നത്.

പ്രതിനിധികളുടെ അന്തിമ പട്ടിക ഡിസംബർ 23 നു മുൻപ് സമർപ്പിച്ചിരിക്കണം.

ജനറൽ ബോഡിയെ സംബന്ധിച്ചുള്ള വിവരങ്ങൾ , ഫോമയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ fomaa.org ൽ നവംബർ 11 മുതൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് .

എല്ലാ അംഗസംഘടനകളുടെയും  ഭാരവാരികളുടെ  പേരും, ഇ-മെയിൽ ഐഡിയും , ഫോൺ നമ്പറും ഡെലിഗേറ്റ് ലിസ്റ്റിനോടൊപ്പം   info@ fomaa.org ലേക്ക്   ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് അയച്ചു നൽകേണ്ടതാണ്. 

റ്റാമ്പാ എയർ പോർട്ടിലേക്കാണ് (TPA) ടിക്കറ്റുകൾ എടുക്കേണ്ടത്.

ഹോട്ടലിലേക്കുള്ള ഫ്രീ ട്രാൻസ്പോർട്ടേഷൻ ലഭ്യമാണ്. ഹോട്ടൽ ബുക്കിങ്ങിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
foman 2021-12-08 04:40:43
varshatthil oru general body meeting enkilum koodanam ennu parayunnidathu, varsham onnu kazhinjittum koodaathe irunnathinu mathiyaya kaarananam koodi bodhippikkendi varum. ivide alla, angu texas state nte officil.
Delegate 2021-12-19 03:13:40
മാധ്യമങ്ങളുടെ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുമോ അതോ വ്യാജ വാർത്താ കവറേജ് തുടരുമോ എന്ന വലിയ ചോദ്യങ്ങളാണ്. ഇതിനകം അറിയാവുന്ന പലരും ഉത്തരവാദിത്തം ആവശ്യപ്പെടും. അത് ഒരിക്കലും സംഭവിക്കില്ലെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന സമ്മർദ്ദത്തെ നേരിടാൻ കാറിന്റെ ഡിക്കിയിൽ ധാരാളം വോഡ്ക ഉണ്ടെന്ന് ഉറപ്പാക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക