ജനറല്‍ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ജോബിന്‍സ് Published on 08 December, 2021
ജനറല്‍ ബിപിന്‍ റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഗുരുതര പരിക്കുകളോടെ സംഭവ സ്ഥലത്ത് നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ബാര്യയെ 80 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വിവരമുണ്ട്. സ്ഥലത്ത് നിന്നും നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബിപിന്‍ റാവത്തിന് കാലിലും ഇടത്കൈയ്യിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നവരുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞുമാണ് അപകടകാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജനറല്‍ ബിപിന്‍ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയര്‍ LS ലിഡ്ഡര്‍
4. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
5. എന്‍ കെ ഗുര്‍സേവക് സിംഗ്
6. എന്‍ കെ ജിതേന്ദ്രകുമാര്‍
7. ലാന്‍സ് നായ്ക് വിവേക് കുമാര്‍
8. ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക