വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ്റെ അനുസ്മരണ സമ്മേളനം ഡിസംബര്‍ 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 December, 2021
 വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ്റെ  അനുസ്മരണ സമ്മേളനം ഡിസംബര്‍ 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക്.
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുതിര്‍ന്ന നേതാക്കളും , മുന്‍ പ്രസിഡന്റ്മാരും   ആയിരുന്ന  ശ്രീ എം വി ചാക്കോ , ശ്രീ  ജോണ്‍ ജോര്‍ജ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനംഅര്‍പ്പിക്കുന്നതിന്  വേണ്ടി ഡിസംബര്‍ 10 വെള്ളിയാഴ്ച രാത്രി 7 മുതല്‍ 9.30 (EDT) വരെ ഒരു സൂം മീറ്റിങ്ങ്   വെസ്റ്റ്‌ചെസ്റ്റര്‍  മലയാളീ അസോസിയേഷന്‍ സംഘടിപ്പിക്കുന്നു.


വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷനിലൂടെയും, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലുടെയും പ്രവര്‍ത്തിച്ചഇവര്‍ വളരെ അധികം സഹപ്രവര്‍ത്തകരും സ്‌നേഹിതരും ഉള്ള ഒരു വ്യക്തികള്‍ ആയിരുന്നു. അന്ത്യോപചാരംനേരിട്ട്  അര്‍പ്പിക്കാന്‍ പല സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നേരിട്ട് കഴിയാതെ വന്നസാഹചര്യത്തിലും  ദൂരെ ദേശങ്ങളില്‍ ഉള്ളവര്‍ക്ക് കൂടി പങ്കടുക്കുവാന്‍   കൂടിയും  ഉള്ള  അവസരം കൂടിയാണ് ഈ  സൂം മീറ്റിങ്.


Meeting ID: 829 4373 6966
Passcode: 123456

പ്രസ്തുത യോഗത്തില്‍ സംബന്ധിക്കണമെന്ന് എന്ന് പ്രസിഡന്റ്‌റ്  ഗണേഷ് നായര്‍ സെക്രട്ടറി ടെറന്‍സണ്‍തോമസ് , ബോര്‍ഡ് ഓഫ് ട്രൂസ്റ്റി ചെയര്‍ ചാക്കോ പി ജോര്‍ജ് എന്നിവരോടപ്പം മലയാളി ആസോസിയേഷന്‍കമ്മിറ്റി അംഗങ്ങള്‍  ഒന്നടങ്കം അഭ്യര്‍ത്ഥിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക