വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.

സലിം അയിഷ (പി.ആര്‍.ഓ. ഫോമ) Published on 14 December, 2021
 വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.
ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമ അനുമോദിച്ചു.

ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം  ഇരുപത്തൊന്ന് വയസ്സുകാരിയായ ഹര്‍നാസ്  വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയെന്നത് അഭിമാനകരമാണ്.ഹര്‍നാസ് നേരിട്ട അവസാന വട്ട മത്സരത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും, ഇന്ത്യന്‍ യുവത എങ്ങിനെ ലോകത്തെയും രാജ്യാന്തര  വിഷയങ്ങളെയും നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്. ഹര്‍നാസിന്റെ വിജയം ഓരോ ഇന്ത്യന്‍ യുവതയുടെയും വിജയമാണ്. വിശ്വസുന്ദരി പട്ടം നേടാന്‍ ഹര്‍നാസ് തെരെഞ്ഞെടുത്ത വഴികളും, പ്രവൃത്തി പഥങ്ങളും വരും തലമുറക്ക് മാതൃകയാവട്ടെയെന്നും, ഹര്‍നാസിന്റെ  ഭാവി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ യുവതയ്ക്ക് ഊര്‍ജജമാകട്ടെ എന്നും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിണ്ടന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.

ഒരു സൗന്ദര്യ ആരാധകൻ 2021-12-14 08:06:07
സൗന്ദര്യം ആശംസിക്കുന്നതും, അഭിനന്ദിക്കുന്നതും എല്ലാം കൊള്ളാം. പക്ഷേ അവരുടെയൊക്കെ പിറകെ നടന്നു ഒത്തിരി ഒത്തിരി ശല്യം ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. ഫോമാ നല്ല ഫോമിൽ ഒന്ന് അഭിനന്ദിച്ച സ്ഥിതിക്ക് രണ്ട് വിഭാഗം ഫൊക്കാനാകാരും രണ്ടു വിഭാഗം വേൾഡ് മലയാളിക്കാരും ഉണ്ടല്ലോ ഇവിടെ . നിങ്ങളും ചാടി വരൂ . സൗന്ദര്യ റാണിയുടെ കൂടെ തൊട്ടുരുമ്മി നിന്ന്,ഫോട്ടോഷോപ്പ് ആയാലും മതി ഒരു നല്ല അഭിനന്ദനം കാച്ചി സകലമാന മീഡിയയിലും ഒന്ന് കൊടുക്ക്. കാരണം നിങ്ങളുടെയൊക്കെ അശ്രാന്ത പരിശ്രമത്താൽ ആണല്ലോ ഒരു ഇന്ത്യൻ ബ്യൂട്ടി യെ പിടിച്ചു വേൾഡ് ബ്യൂട്ടി ആകാൻ സാധിച്ചത്. നിങ്ങൾക്ക് ഏവർക്കും അഭിനന്ദനങ്ങൾ, പൂച്ചെണ്ടുകൾ. കുറച്ചു തുക മുടക്കേണ്ടി വന്നാലും അവരെ നിങ്ങളുടെ കൺവെൻഷനിൽ കൊണ്ടുവരണേ.. കോൺവെൻഷനിൽ ആളുകൾ തടിച്ചു കൂടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക