​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

Published on 14 December, 2021
​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്

ഫിലാഡൽഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മാപ്പിന്റെ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡണ്ട്  ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.  മാപ്പ് പ്രസിഡണ്ട്  ഷാലു പുന്നൂസ് ആമുഖ പ്രസംഗം നടത്തി. 

മാപ്പിന്റെ പങ്കാളിത്തത്തോടെ ഫിലഡൽഫിയയിൽ ഫൊക്കാന കൺവെൻഷൻ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്യൻ കഴിഞ്ഞതോടെ ഫൊക്കാനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കൂടി ചേർക്കപ്പെടുകയാണെന്ന് ജോർജി വർഗീസ് പറഞ്ഞു. മാപ്പിനെപ്പോലെ അമേരിക്കയിലുടനീളം പല  സംഘടനകളും ഫൊക്കാനയുടെ ഭാഗമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും മുൻ കാലങ്ങൾക്ക് വിരുദ്ധമായി ഫൊക്കാനയുടെ നേതൃത്വം എല്ലാ സംഘടനകളെയും ഉൾക്കൊള്ളിക്കാനായി എല്ലായിടങ്ങളിലും സഹകരിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


മാപ്പ് ഇനി മുതൽ ഫൊക്കാന ഉൾപ്പെടെയുള്ള എല്ലാ നാഷണൽ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി  ആമുഖപ്രസംഗത്തിൽ ഷാലു പുന്നൂസ് പറഞ്ഞു. ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷനിൽ ഫിലഡെൽഫിയയിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട അമേരിക്കൻ മലയാളികളെ അനുസ്മരിച്ചുകൊണ്ടാണ് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി പ്രസംഗം ആരംഭിച്ചത്. എല്ലാ അമേരിക്കൻ-കനേഡിയൻ മലയാളികളെ ഒരുമിച്ച് കോർത്തിണക്കി ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഫൊക്കാനയുടെ സ്ഥാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്ന തീരുമാനമാണ് മാപ്പ് കൈകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം മാപ്പിന്റെ ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിച്ചു.
 

ഫൊക്കാന, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്,  അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, വൈസ് ചെയർമാൻ ബെൻ പോൾ, നാഷണൽ കമ്മിറ്റി അംഗം ജോൺസൺ തങ്കച്ചൻ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോള്‍ കറുകപ്പിള്ളില്‍, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട്, ഫിൽമ പ്രസിഡണ്ട് ഡോ.റെജി ജേക്കബ് കാരക്കല്‍, മാപ്പ് നിയുക്ത പ്രസിഡണ്ട് തോമസ് ചാണ്ടി,  മാപ്പ് പി.ആർ.ഒ രാജു ശങ്കരത്തില്‍, ഫൊക്കാന നേതാക്കന്മാരായ സന്തോഷ് ഏബ്രഹാം, മില്ലി ഫിലിപ്പ്, വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയില്‍, ലിബിന്‍ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്​ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനം ചരിത്രപരം:  ജോർജി വർഗീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക