ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ് രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും

ഫ്രാൻസിസ് തടത്തിൽ Published on 17 December, 2021
ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ ഏർലി ബേർഡ്  രജിസ്‌ട്രേഷൻ ഡിസംബർ 31ന് അവസാനിക്കും
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഹിൽട്ടൺ ഡബിൾ  ട്രീ ഹോട്ടലിൽ 2022 ജൂലൈ 7 മുതൽ 10 വരെ നടക്കാനിരിക്കുന്ന  ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷന്റെ മുൻ‌കൂർ രെജിസ്ട്രേഷൻ (ഏർലി ബേർഡ്) ഡിസംബർ 31 നു അവസാനിക്കും. ജനുവരി ഒന്നുമുതൽ രെജിസ്റ്റർ ചെയ്യുന്നവർ രെജിസ്‌ട്രേഷൻ ഫീസിന്റെ മുഴുവൻ തുകയും നൽകേണ്ടി വരുമെന്നും വൻ ഇളവുകളോടെ മുൻകൂറായി രെജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ ഡിസംബർ 31 നകം രെജിസ്റ്റർ ചെയ്യണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ്  ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ  പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു. ഡിസംബർ 1 നു അവസാനിക്കേണ്ടിയിരുന്ന ഏർലി ബേർഡ് രെജിസ്‌ട്രേഷൻ ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഡിസംമ്പർ 15 നു ചേർന്ന നാഷണൽ കമ്മിറ്റി യോഗമാണ് ഏർലി ബേഡ് രെജിസ്‌ട്രേഷൻ ഡിസംബർ 31 വരെ നീട്ടാൻ തീരുമാനിച്ചത്.  
 
ഡിസംബർ 31കം മുൻ‌കൂറായി (ഏർലി ബേർഡ്) രെജിസ്ട്രേഷൻ നടത്തുന്നവർക്കും  ജനുവരി 1 മുതൽ രെജിസ്ട്രേഷൻ നടത്തുന്നവർക്കുമുള്ള രെജിസ്ട്രേഷൻ ഫീസ് ഇങ്ങനെയാണ്. (ബ്രാക്കറ്റിൽ ജനുവരി 1 മുതൽ): സിംഗിൾ $750.00( ജനവരി ഒന്നു മുതലും ഇതേ തുക തന്നെ), ഫാമിലി 2  അംഗങ്ങൾ $ 995.00 (1250.00), ഫാമിലി 3 അംഗങ്ങൾ 1,195.00(1,400.00),ഫാമിലി 4 അംഗങ്ങൾ 1,395.00(1,550.00) എന്നിങ്ങനെയാണ്. ഹോട്ടൽ റൂം, ഭക്ഷണം എന്നിവ ഉൾപ്പെട്ടതാണ് ഈ രെജിസ്ട്രേഷൻ തുക. കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന ഫാമിലി പ്രോഗ്രാം ആയതിനാൽ എല്ലാവർക്കും  എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള പരിപാടികളായിരിക്കുമെന്ന് ഫൊക്കാന ട്രഷററും ഫ്‌ലോറിഡയിൽ നിന്നുള്ള പ്രമുഖ നേതാവുമായ സണ്ണി മറ്റമന അറിയിച്ചു. 
 
സ്‌പോൺസർഷിപ്പ് തുകയിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ജനുവരി ഒന്നു മുതലും തുകയിൽ മാറ്റമുണ്ടാകില്ല. സ്‌പോൺസർഷിപ്പ് തുകകൾ ഇങ്ങനെയാണ്: സിൽവർ സ്പോൺസർ -$ 2,500.00, ഗോൾഡ് സ്പോൺസർ -$ 5,000.00, പ്ലാറ്റിനം സ്പോൺസർ-$ 10,000.00, ഡയമണ്ട് സ്പോൺസർ -$ 15,000.00, കൺവെൻഷൻ റോയൽ പേട്രൺ സ്പോൺസർ $ 50,000.00 എന്നിങ്ങനെയാണ്.,
 
കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്നവരെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്ത് കൺവെൻഷൻ നടക്കുന്ന ഹോട്ടലിലേക്ക് എത്തിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ അറിയിച്ചു. ട്രാൻസ്പോട്ടേഷൻ കമ്മിറ്റി രൂപീകരിച്ച്  അതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിനോദ നഗരമായ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലും യൂണിവേഴ്‌സലിലും കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്നവർക്ക്  ഡിസ്‌കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തേടി വരികയാണെന്നും ചാക്കോ കുര്യൻ പറഞ്ഞു. 
 
 
കൺവെൻഷനിൽ എല്ലാ ദിവസവും വ്യത്യസ്തമാർന്ന പരിപാടികൾ ഒരുക്കുന്നതിനൊപ്പം, കാസിനോകൾ, ഡിസ്‌നി-യൂണിവേഴ്സൽ വിസ്മയപാർക്കുകൾ എന്നിവയിലെ വിസ്മയങ്ങൾ ആസ്വദിക്കാനും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് കഴിയും. ഏറെ ചിലവേറിയ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ സ്‌പോൺസർഷിപ്പുകളിലൂടെ കണ്ടെത്തുന്ന തുക ഉപയോഗിച്ചാണ് കൺവെൻഷനിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക്  രെജിസ്ട്രേഷൻ തുകയിൽവലിയ  തോതിൽ ഇളവുകൾ നിജപ്പെടുത്തിയിരിക്കുന്നതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും അറിയിച്ചു. കൺവെൻഷൻ രെജിസ്‌ട്രേഷൻ ഓൺലൈനിലൂടെയും ചെയ്യാവുന്നതാണ്. '
 
ലിങ്ക്: https://forms.gle/Y7K9jpjmnyoXU6FEA
 
അമേരിക്കയിലെ വിനോദ നഗരമായ ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ  ഏറെ വിസ്മയങ്ങളാണ് സംഘാടകർ കരുതിവച്ചിരിക്കുന്നത്. ഇതിനിടെ വിവിധ മേഖലകളിലായി നടന്ന രെജിസ്‌ട്രേഷൻ കിക്ക് ഓഫ് പരിപാടികൾ പ്രതീക്ഷിച്ചതിലുമപ്പുറം മികച്ച പ്രതികരണം ലഭിച്ചതിന്റെ ആവേശത്തിലേക്കാണ് സംഘാടകർ. ചിക്കാഗോ, ടാമ്പാ- ഡേടോണാ ബീച്ച്, ഒർലാണ്ടോ, ഫിലാഡൽഫിയ, ന്യൂ ഇംഗ്ലണ്ട് (മസാച്ചുസെസ്), ന്യൂയോർക്ക് അപ്പ് സ്റ്റേറ്റ്, ന്യൂയോർക്ക് മെട്രോ തുടങ്ങിയ റീജിയണുകളിൽ നടന്ന കിക്ക് ഓഫ് ചടങ്ങുകളിൽ ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്. ഓരോ മേഖലകളിൽ നിന്നും അപ്രതീക്ഷിതമായ  മുൻ‌കൂർ രെജിസ്ട്രേഷനും സ്‌പോൺസർഷിപ്പും ഒഴുകിയോയെത്തിയതിന്റെ ആവേശത്തിലാണ് ഫൊക്കാന നേതൃത്വവും കൺവെൻഷൻ സംഘടകരുമുള്ളത്. 
 
ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിയുടെ സ്വന്തം തട്ടകമായ  ന്യൂജേഴ്‌സിയിൽ നിന്ന് വലിയ തോതിലുള്ള മുൻ‌കൂർ രെജിസ്ട്രേഷൻ ലഭിച്ചപ്പോൾ ഫ്ലോറിഡയിലെ എല്ലാ മേഖലകളിലും ന്യൂയോർക്ക്, ചിക്കാഗോ , ഫിലഡൽഫിയാ മേഖലകളിലും വൻ തോതിൽ സ്പോൺസർഷിപ്പുകളും അതോടൊപ്പം മുൻ കൂർ രെജിസ്ട്രേഷനായകളും  ലഭിച്ചു. കിക്ക് ഓഫ് നടന്നു കഴിഞ്ഞ എല്ലാ മേഖലകളിലും മുൻ‌കൂർ രെജിസ്ട്രേഷനും സ്‌പോൺസർഷിപ്പുകളും കൂടുതൽ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അതാത് മേഖലകളിലെ ആർ. വി. പി. മാരും മറ്റു ഫൊക്കാന ഭാരവാഹികളുമുള്ളത്.  
 
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സ്വന്തം തട്ടകമായ ഫോർട്ട് ലോർഡിഡെയ്ൽ  ഡിസംബർ 19ന്  ഞായറാഴ്ച്ച വൈകുന്നേരമാണ് കൺവെൻഷൻ രെജിട്രേഷൻ കിക്ക് ഓഫ് നടക്കുന്നത്. ജോർജിയുടെ തട്ടകത്തിലെ രേങിസ്ട്രഷൻ കിക്ക് ഓഫ് സംഭവ ബഹുലമാകുമെന്ന പ്രതീക്ഷയിലാണ് ഫോർട്ട് ലോർഡിഡെയ്ലെ  സംഘാടകർ. ജോർജി- സജിമോൻ ടീം അധികാരത്തിൽ എത്തിയതിനു ശേഷം അംഗസംഘടനകൾ ഇരട്ടിയായി വർധിച്ചതും കൺവെൻഷന്റെ ജനപങ്കാളിത്തത്തിനു മാറ്റു കൂട്ടും. എന്തായാലും ഇത്തവണത്തെ ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷൻ ജനപങ്കാളിത്തത്തിലും നിലവാരത്തിലും ഏറ്റവും മികച്ച ഒന്നായി മാറും എന്ന ആത്മവിശ്വാസത്തിലാണ് ഫൊക്കാന നേതൃത്വം. 
 
ഏറെ ഇളവുകളോടെ ഏർപ്പെടുത്തിയിരിക്കുന്ന ഏർലി ബേർഡ് (മുൻ‌കൂർ) രെജിസ്ട്രേഷൻ പ്രയോജനപ്പെടുത്താൻ താൽപ്പര്യമുള്ളവർ ഡിസംബർ 31 നകം രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷാഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡീ. അസോ. സെക്രട്ടറി ജോജി തോമസ്, അഡീ.അസോ. ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ  ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അഭ്യർത്ഥിച്ചു.
 
കാര്യങ്ങൾ ഈ നിലയിൽ തന്നെ മുന്നോട്ടുപോയാൽ ഇത്തവണ ഒർലാണ്ടോയിൽ നടക്കുന്ന കൺവെൻഷൻ,  ഫൊക്കാന ഇന്നു വരെ ദർശിക്കാത്ത ഒരു വ്യത്യസ്തമായ കൺവെൻഷൻ തന്നെയായിരിക്കുമെന്ന. ആത്മവിശ്വാസത്തിലാണ് ഫൊക്കാന നേതൃത്വം.  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര,ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫ്ലോറിഡ ആർ.വി.പി. കിഷോർ പീറ്റർ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, കൺവെൻഷൻവൈസ് ചെയർമാൻമാരായ  ജോൺ കല്ലോലിക്കൽ,ലിബി ഇടിക്കുള, കൺവെൻഷൻ ട്രാൻസ്പോർട്ടെഷൻ ചെയർ രാജീവ് കുമാരൻ തുടങ്ങിയവർ അഭ്യർത്ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക