Image

തുര്‍ക്കിയ ഏരിയ കെഎംസിസിക്ക് പുതിയ നേതൃത്വം

Published on 09 January, 2022
 തുര്‍ക്കിയ ഏരിയ കെഎംസിസിക്ക് പുതിയ നേതൃത്വം

 

ദമാം: സൗദി കെഎംസിസിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായിചേര്‍ന്ന തുര്‍ക്കിയ ഏരിയ കെഎംസിസി ജനറല്‍ കൗണ്‍സില്‍ യോഗം ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ പെരിങ്ങൊളം ഉദ്ഘാടനം ചെയ്തു. നാസര്‍ ഒതായി അധ്യക്ഷത വഹിച്ചു.

2022-24വര്‍ഷത്തേക്കുള്ള ഭാരവാഹികളായി നാസര്‍ ഒതായി (ചെയര്‍മാന്‍ ), ഫഹദ് കൊടിഞ്ഞി (പ്രസിഡന്റ് ), മുബാറക കരുളായി (ജനറല്‍ സെക്രട്ടറി ), സാദിഖ് എറണാകുളം (ട്രഷറര്‍ ),
വൈസ് പ്രസിഡന്റുമാര്‍ ഹനീഫ പെരിന്തല്‍മണ്ണ, റഫീഖ് പാലക്കാട്, ജോയിന്റ് സെക്രട്ടറിമാര്‍ ലത്തീഫ് പെരിന്തല്‍മണ്ണ, കബീര്‍ കണ്ണൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.


മുഹമ്മദ്കുട്ടി കരിങ്കപ്പാറ തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുഷ്താഖ് പേങ്ങാട്,ടിടി കരീം അമീന്‍ കളിയിക്കാവിള,നസീര്‍ ചെമ്പന്‍,ഫൈസല്‍ മക്രെരി, ബഷീര്‍ കല്ലമ്പലം, നൗഷാദ് പട്ടാമ്പി,നിസാം കണ്ണൂര്‍, ഉസ്മാന്‍ കെഎം, സിസി മുനീര്‍ മഞ്ചേരി,മുനീര്‍ ചെമ്പന്‍, ഇര്‍ഷാദ് പെരുമുഖം ആശംസകള്‍ നേര്‍ന്നു.
മുബാറക് കരുളായി സ്വാഗതവും സാദിഖ് എറണാകുളം നന്ദിയും പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക