ഗോള്‍ഡ്‌കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

Published on 12 January, 2022
 ഗോള്‍ഡ്‌കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

 

ബ്രിസ്‌ബെയ്ന്‍: സൗത്ത് ബ്രിസ്‌ബെയിനിലെ മെട്രോപോളിറ്റന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റിലെ മലയാളികളുടെ സംഘടനയായ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി സി.പി. സാജു (പ്രസിഡന്റ്), തോമസ് ബെന്നി (സെക്രട്ടറി), ജിംജിത്ത് ജോസഫ് (ട്രഷറര്‍), പ്രേംകാന്ത് ഉമാകാന്ത് (വൈസ് പ്രസിഡന്റ്), ട്രീസണ്‍ ജോസഫ് (ജോയിന്റ് സെക്രട്ടറി), മാര്‍ഷല്‍ ജോസഫ് (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനോയ് തോമസ്, റെജീഷ് ഏബ്രഹാം, സിജി തോമസ്, രഞ്ജിത്ത് പോള്‍, സാം ജോര്‍ജ്, സോജന്‍ പോള്‍, രാംരാജ് രാജന്‍ എന്നിവരേയും തെരഞ്ഞെടുത്തു.


ഗോള്‍ഡ് കോസ്റ്റിലെ നെരാംഗില്‍ റിട്ടേണിംഗ് ഓഫീസര്‍ ഷാജി കുര്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. മുന്‍ പ്രസിഡന്റ് ഓമന നിബുവും മുന്‍ ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്ത് പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക