മൂടല്‍മഞ്ഞ്: യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഡിജിസിഎ

Published on 15 January, 2022
 മൂടല്‍മഞ്ഞ്: യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഡിജിസിഎ

 

കുവൈറ്റ് സിറ്റി : കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി യാത്ര ചെയ്യാന്‍ സാധിക്കാതിരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ഇത്തരത്തില്‍ യാത്ര മുടങ്ങിയ നിരവധി യാത്രക്കാര്‍ക്ക് ഷ്‌ലോനാക്ക് ആപ്പിലെ ക്വാറന്റൈന്‍ ആക്ടിവേറ്റ് ആയതിനെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ വിശദീകരണ കുറിപ്പ് ഇറക്കിയത്. ഈ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ റദ്ദാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സ്വയമേ ക്വാറന്റൈനില്‍ നിന്നും പുറത്തേക്ക് പോകാമെന്നും ഡിജിസിഎ വ്യക്തമാക്കി.


സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക