പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധര്‍വന്‍@82

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 18 January, 2022
പ്രവാസമണ്ണിലും ദാസേട്ടന്‍ ജന്മദിനാഘോഷം. ഗന്ധര്‍വന്‍@82

റിയാദ്: ഗാനഗന്ധര്‍വന്‍ പദ്മശ്രീ യേശുദാസിന്റെ 82-)0 ജന്മദിനത്തോടനുബന്ധിച്ചു യേശുദാസ് ആലപിച്ച ഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി നൈറ സൗണ്ട്‌സ് റിയാദിന്റെ ബാനറില്‍ ഗോള്‍ഡന്‍ മെലോഡീസ് റിയാദ് ന്യൂ മലസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ അണിയിച്ചൊരുക്കിയ ഗന്ധര്‍വ്വന്‍@82 എന്ന സംഗീത സന്ധ്യ റിയാദിലെ സംഗീത പ്രേമികള്‍ക്ക് വേറിട്ട അനുഭവമായി.

റിയാദിലെ പ്രിയ ഗായകന്മാരെ ഉള്‍പ്പെടുത്തി നടത്തിയ ഈ സംഗീത സായാഹ്നം സദസ്സിനു നവ്യാനുഭൂതിയായി മാറി. യേശുദാസിന്റെ പല ഭാഷയിലുള്ള തിരഞ്ഞെടുത്ത പ്രശസ്ത ഗാനങ്ങള്‍ ആയിരുന്നു ഗായകര്‍ ആലപിച്ചത്. തംബുരു നാദത്തിന്റെ അകമ്പടിയോടെ അവതാരകനായ സജിന്‍ നിഷാന്‍ യേശുദാസിന്റെ ജീവചരിത്രം വായിച്ചപ്പോള്‍ പഴയതും പുതയതും ആയ ഗാനങ്ങള്‍ കൂട്ടിചേര്‍ത്ത് ഗായകര്‍ ആ ജീവചരിത്ര ത്തിനു പുതിയൊരു മാനം നല്‍കി അവതരിപ്പി ച്ചത് ഹൃദ്യമായ അനുഭവമാണ് ആസ്വാദകര്‍ക്ക് നല്‍കിയത്.

മെലഡി, ക്ളാസിക്കല്‍, സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ ആയിരുന്നു കൂടുതലും ഉള്‍പ്പെടുത്തിയിരുന്നത് .പ്രമദവനം വീണ്ടും എന്ന ഗാനം ആലപിച്ച തങ്കച്ചന്‍ വര്‍ഗ്ഗീസ് , ഗംഗേ എന്ന ഗാനം ആലപിച്ച ലെന ലോറന്‍സ്, സംഗീതമേ അമരസല്ലാപമേ എന്ന ഗാനം ആലപിച്ച ഹിബ അബ്ദുസ്സലാം, എത്ര പൂക്കാലം എന്ന ഗാനം ആലപിച്ച ധന്യ ഷൈന്‍ദേവ് എന്നിവര്‍ ശ്രോതാക്കളുടെ പ്രത്യേക പ്രശംസ ഏറ്റു വാങ്ങി.

ജലീല്‍ കൊച്ചിന്‍ , ഷാന്‍ പെരുമ്പാവൂര്‍, അല്‍ത്താഫ് കാലിക്കറ്റ് , നൗഫല്‍ വടകര, ഹിലാല്‍ അബ്ദുസ്സലാം, മുഹമ്മദ് ഹഫീസ്, അലീന ലോറന്‍സ് എന്നിവരും യേശുദാസിന്റെ പ്രശസ്തമായ ഗാനങ്ങള്‍ ആലപിച്ചു സദസ്സിനെ കോള്‍മയിര്‍ കൊള്ളിച്ചു.

ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സ് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു, അബ്ദുല്‍ സലാം ദാസേട്ടന്‍ ജന്മദിന ആഘോഷ കേക്ക് മുറിച്ചു, ചടങ്ങില്‍ ആശംസ നേര്‍ന്ന് ഡോ.ജയചന്ദ്രന്‍, ഷംനാദ് കരുനാഗപള്ളി, അയൂബ കരൂപടന്ന, നവാസ് ഒപ്പീസ് എന്നിവര്‍ സംസാരിച്ചു. .ജലീല്‍ കൊച്ചിന്‍ സ്വാഗതവും, തങ്കച്ചന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ദാസേട്ടന്‍ ഗാനങ്ങ ളുടെ സംഗീത പെരുമഴ ആസ്വദിക്കാന്‍ റിയാദിലെ നിരവധി സംഗീത പ്രമികള്‍ എത്തിയിരുന്നു.

ലോറന്‍സ് അറയ്ക്കല്‍, അബ്ദുസ്സലാം , ഷിനോജ് ബത്തേരി, റോബിന്‍ മത്തായി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ചിത്രം:  ഗന്ധര്‍വന്‍@82 ദാസേട്ടന്‍ ജന്മദിനാഘോഷ ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക