കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് 28-ാമത് ഭരണസമിതി നിലവില്‍ വന്നു

Published on 18 January, 2022
 കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് 28-ാമത് ഭരണസമിതി നിലവില്‍ വന്നു

 

കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലില്‍ ജനുവരി 14 വെള്ളിയാഴ്ച കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റി(കെഎംആര്‍എം)ന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ തുണ്ടിയത്തിന്റെ മുന്‍പാകെ 28-ാമത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് നടന്ന ചടങ്ങില്‍ ജോസഫ് കെ. ഡാനിയേല്‍ പ്രസിഡന്റായും, മാത്യു കോശി ജനറല്‍ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറര്‍ ആയും ചുമതലയേറ്റു.

ബിജി കെ. എബ്രഹാം (സീനിയര്‍ വൈസ് പ്രസിഡന്റ്), ജിമ്മി ഇടിക്കുള, ജിജോ ജോണ്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രിന്‍സ് ടി കുഞ്ഞുമോന്‍ (വര്‍ക്കിംഗ് സെക്രട്ടറി) സജിമോന്‍ ഇ.എം. (ഓഫിസ് സെക്രട്ടറി), മാത്യു റോയ്, ഡെന്നിസ് ജോണ്‍ മാത്യു (ജോയിന്റ് ട്രഷറര്‍), തോമസ് ജോണ്‍(ജോജോ), ജോസ് വര്‍ഗീസ്, ജിബി എബ്രഹാം, ബിനു എബ്രഹാം (ഏരിയ പ്രെസിഡന്റ്മാര്‍), നോബിന്‍ ഫിലിപ്പ് (എം സി വൈ എം പ്രസിഡന്റ്), ബിന്ദു മനോജ് (മാതൃവേദി (എഫ് ഓ എം) പ്രസിഡന്റ്), കോശി മുളമൂട്ടില്‍ (എസ് എം സി എഫ് ഹെഡ് മാസ്റ്റര്‍), തോമസ് ചാക്കോ (ചീഫ് ഓഡിറ്റര്‍), ആന്‍സി ലിജു എബ്രഹാം , ജോസ് കെ. ജോണ്‍ (ഓഡിറ്റര്‍മാര്‍), ജുബിന്‍ പി. മാത്യു (ചീഫ് ഇലക്ഷന്‍ കമ്മീഷന്‍) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.


വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ കെഎംആര്‍എമ്മിന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ തുണ്ടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ചുമതലയൊഴിഞ്ഞ മുന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ്, 2022 - മത് മാനേജിംഗ് കമ്മിറ്റിക്കു ആശംസകള്‍ അറിയിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ലിബു ജോണ്‍, പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും അര്‍പ്പിച്ചുകൊണ്ട് ചടങ്ങിന് സമാപ്തിയായി.

ജോസഫ് ജോണ്‍ കാല്‍ഗറി

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക