ഇകെസിക്ക് പുതു വര്‍ഷത്തില്‍ നവനേതൃത്വം; ബാബു അന്റണി ചെയര്‍മാന്‍

Published on 18 January, 2022
 ഇകെസിക്ക് പുതു വര്‍ഷത്തില്‍ നവനേതൃത്വം; ബാബു അന്റണി ചെയര്‍മാന്‍

 

എക്‌സിറ്റര്‍: ഒരു നീണ്ട ഇടവേളയ്ക്കുശേഷം എക്‌സിറ്റര്‍ മലയാളികളുടെ സംഘടനയായ എക്‌സിറ്റര്‍ കേരള കമ്മ്യൂണിറ്റിക്ക്(ഇകെസി) പുതു വര്‍ഷത്തില്‍ നവനേതൃത്വം. എക്‌സിറ്റര്‍ മലയാളികളുടെ പൊതു കൂട്ടായ്മയുടെ കേന്ദ്രമായ സെന്റ് ജെയിംസ് ഹാളില്‍ പുതു വര്‍ഷത്തില്‍ പുതിയ സംഘടനയായി വീണ്ടും അവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ഒരു പുതിയ ചരിത്രം കൂടി രചിയ്ക്കുകയായിരുന്നു.

കോവിഡ് കേസുകളുടെ എണ്ണം ലോകത്തിലാകമാനം എന്നതു പോലെ ഇംഗ്ലണ്ടിലും ഉയരുന്‌പോള്‍, കൊറോണ മഹാമാരിയെ ഭയന്നു സ്വഭവനങ്ങളില്‍ ഒതുങ്ങി കൂടാതെ, വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തു കൊണ്ടു അവയെ പ്രതിരോധിക്കാന്‍ എക്‌സിറ്റര്‍ കേരള കമ്മ്യൂണിറ്റി (ഇകെസി) നേതൃത്വമെടുത്ത ധീരമായ തീരുമാനത്തെ കമ്മ്യൂണിറ്റി അംഗങ്ങളും അതേ അവേശത്തോടും മുന്‍കരുതലോടും ഏറ്റെടുത്തപ്പോള്‍ ആവരുടെ ആദ്യത്തെ കൂട്ടായ്മ, അംഗബലം കൊണ്ടും പരിപാടികളുടെ എണ്ണവും മികവും കൊണ്ടും വന്‍ വിജയമായിരുന്നു എന്നതിനു ഒരു സംശയവുമില്ല.

മുന്‍ കാലങ്ങളില്‍ നിന്നും വ്യതസ്തമായ വൈകുന്നേരം നാലിന് ആരംഭിച്ച് കൃത്യമായ സമയകൃമം പാലിച്ചു കൊണ്ട് ഏതാണ്ട് പതിനൊന്നു വരെ അംഗങ്ങളുടെ മാത്രം പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട് വളരെ വിഭവ സമൃദ്ധമായ ഒരു കലാസദ്യ പുതുവര്‍ഷ ദിനത്തില്‍ അംഗങ്ങള്‍ക്കായി ഒരുക്കാവാന്‍ സാധിച്ചു എന്നത് ഇകെസി നേതൃത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനമാണെങ്കിലും അതിനു ചുക്കാന്‍ പിടിച്ച കമ്മറ്റി ട്രഷറര്‍ ബിനോയ് പോളിനും വൈസ് പ്രസിഡന്റ് ഷൈനി പോളിനും ജോയ്ന്റ് സെക്രട്ടറി അമൃതാ ജെയംസിനും മീഡിയ കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ സ്‌കറിയ്ക്കും കുട്ടികളെ പരിശീലിപ്പിച്ച അലീന പോള്‍ പാലാട്ടിക്കും ഡാന്‍സ് ടീച്ചര്‍ മാധുരി രാജേഷിനും തീര്‍ച്ചയായും അഭിമാനിക്കാം. കൂടാതെ ആദ്യാവസാനം ശബ്ദ - വെളിച്ച ക്രമീകരണങ്ങള്‍ വളരെ ആസ്വാദകരമായ രീതിയില്‍ സമന്വയിപ്പിക്കാന്‍ സാധിച്ച പീറ്റര്‍ ജോസഫിന്റെ കഴിവിനെ എടുത്തു പറയേണ്ടതു തന്നെ.

കിസ്മസ് പാപ്പയെ സ്ഥീകരിച്ചതിനു ശേഷം, പ്രസിഡന്റ് രാജേഷ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോഷ പരിപാടി ചെയര്‍മാന്‍ കുര്യന്‍ ചാക്കോ (ബൈജു) ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ കാലത്താണ് സംഘടന ആരംഭിച്ചതെങ്കിലും വിഷമ കാലഘട്ടത്തില്‍ അംഗങ്ങള്‍ക്ക് കൈത്താങ്ങ് നിന്നതിനൊപ്പം സ്‌പോര്‍ട്‌സ് ഡേയും കരോളും പുതുവര്‍ഷാഘോഷവും അടക്കമുള്ള ഒരോ കൂട്ടായ്മയും വിജയകരമാക്കുന്ന കമ്മറ്റി അംഗങ്ങളുടെ പ്രവര്‍ത്തന മികവിനെ അഭിമാനപൂര്‍വം അനുസ്മരിക്കുകയും കമ്യൂണിറ്റി അംഗങ്ങളുടെ ആത്മാര്‍ഥതയോടും ഐക്യത്തോടുമുള്ള സഹകരണത്തിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.


അധ്യക്ഷ പ്രസംഗത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച ഘട്ടത്തില്‍ ഇകെസിയുടെ ആരംഭ ഘട്ടത്തില്‍ അംഗങ്ങളെ ഒരുമയോടും പരസ്പര സഹകരണത്തോടും ഒപ്പം എക്‌സിറ്റര്‍ മലയാളി സമൂഹത്തെ സമാധാനത്തിലും ഐക്യത്തിലും നയിക്കുന്നതില്‍ ചെയര്‍മാന്‍ എന്നതിലുപരി അവരുടെ പ്രിയ ബൈജു ചേട്ടന്‍ നടത്തിയ ക്രിയാത്മകമായ ഇടപ്പെടലുകളെ രാജേഷ് നായര്‍ ഓര്‍മിപ്പിച്ചു.

രണ്ടു വര്‍ഷം കൊണ്ട് ഇകെസിക്ക് ശക്തമായ അടിത്തറ ഒരുക്കിയതിനുശേഷം പ്രഥമ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ പദവിയിലേക്ക് തികച്ചും ആരോഗ്യഹരവും സൗഹൃദവുമായ അന്തരീക്ഷത്തില്‍ നടന്ന മത്സരത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള ചെയര്‍മാനായി ബാബു ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങില്‍ സെക്രട്ടറി ജോമോന്‍ തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പൊതുയോഗം ് പാസാക്കുകയും ചെയ്തു. പിന്നീട്, സെക്രട്ടറി നടത്തിയ തന്റെ കൃതജ്ഞതാ പ്രസംഗത്തില്‍ സംഘടനയുടെ എലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന മുഴുവന്‍ അംഗങ്ങള്‍ക്കും അതുപോലെ തന്നെ സ്‌പോണ്‍സേഴ്‌സുമാരായി സാന്പത്തികമായി സഹായിക്കുന്ന വെരിട്ടാസ് എഡുക്കേഷനല്‍ കണ്‍സട്ടന്‍സിയ്ക്കും ലോയല്‍റ്റി ഫിനാഷ്യസിനും കെ. ജോണ്‍ പബ്ലിക് സ്‌കൂളിനും ഫോട്ടോഗ്രാഫര്‍ നിമ്മി മറിയം എബ്രാഹമിനും കമ്മറ്റിയുടെ പേരില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

കിസ്മസ് ഭവന അലങ്കാര മത്സരത്തില്‍ ഔട്ട് ഡോര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന് ബാബു ആന്റണിയും പ്രിന്‍സ് ജോസഫും അര്‍ഹരായപ്പോള്‍ കുര്യന്‍ ചാക്കോയും ബിനോയ് പോളും ഇന്‍ഡോര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പങ്കെടുകയും ബിജു അന്റണി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

വില്‍സണ്‍ പുന്നോലി

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക