മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

Published on 20 January, 2022
 മീഡിയ കോഴ്‌സ് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവും ആദരിക്കല്‍ പരിപാടിയും

 

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ആസ്പയറിന് കീഴില്‍ 2020-21 ല്‍ നടന്ന മീഡിയ ട്രെയിനിംഗ് കോഴ്‌സില്‍ പങ്കെടുത്ത പഠിതാക്കളുടെ സംഗമം നടന്നു. ഷറഫിയ്യയില്‍ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പഠിതാക്കളും ജിദ്ദ മലപ്പുറം ജില്ല കെ എംസിസി
ഭാരവാഹികളും പങ്കെടുത്തു.

സംഗമത്തില്‍ പങ്കെടുത്ത പൂര്‍വ പഠിതാക്കള്‍ തങ്ങളുടെ പഠനാനുഭവങ്ങളും ഒപ്പം മീഡിയ കോഴ്‌സിന് ശേഷം തങ്ങള്‍ക്കുണ്ടായ പുരോഗതിയും നേട്ടങ്ങളും പങ്കുവച്ചു. ഇത്തരത്തിലുള്ള കോഴ്‌സുകള്‍ തുടര്‍ന്ന് കൊണ്ട് പോകണമെന്ന് പഠിതാക്കള്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പഠിതാക്കള്‍ മീഡിയ കോഴ്‌സ് നടത്തുകയും കോവിഡ് മഹാമാരിയിലും കോഴ്‌സ് നിന്ന് പോകാതെ ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്ത ജില്ല കെഎംസിസിയെയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത കെ എംസിസി ഭാരവാഹികളെ മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ കെഎംസിസി ഭാരവാഹികളും പഠിതാക്കളും തമ്മില്‍ മുഖാമുഖം പരിപാടിയും നടന്നു.

ആസ്പയറിന് കീഴില്‍ മീഡിയ ട്രെയിനിംഗ് കോഴ്‌സ് ഏര്‍പ്പെടുത്തുകയും അതിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്ത ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍, ആസ്പിയര്‍ കണ്‍വീനര്‍ സുല്‍ഫിക്കര്‍ ഒതായി എന്നിവര്‍ക്കാണ് മീഡിയ കോഴ്‌സ് പഠിതാക്കളുടെ വക മെമെന്േറാ ചടങ്ങില്‍ സമ്മാനിച്ചത്. സീനിയര്‍ പഠിതാക്കളായ ജമാല്‍ പേരാന്പ്ര ഹബീബ് കല്ലനും മുസ്തഫ ചെന്പന്‍ സുല്‍ഫിക്കര്‍ ഒതായിക്കും മെമെന്േറാ നല്‍കി. ഒരു വര്‍ഷം നീണ്ട് നിന്ന മീഡിയ കോഴ്‌സ് കോവിഡ് പ്രതിസന്ധിക്കിടയിലും നല്ല രീതിയില്‍ നടത്തികൊണ്ട് പോകാന്‍ സാധിച്ചതില്‍ ജില്ല സെക്രട്ടറി അഷ്‌റഫ് വി.വി. അടക്കം മറ്റു കെ എം സിസി ഭാരവാഹികളെയും ആത്മാര്‍ഥമായി ക്ലാസെടുത്ത് തന്നെ ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകരെയും പഠിതാക്കള്‍ പ്രത്യകം എടുത്ത് പറഞ്ഞു.

ചടങ്ങില്‍ കെഎംസിസി ഭാരവാഹികളും പഠിതാക്കളുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ചെയര്‍മാന്‍ പി.വി. ഹസന്‍ സിദീഖ് ബാബുവുമായി പ്രത്യേകം ഇന്‍ട്രാക്ഷന്‍ നടന്നു. പട്ടിണി ശരിക്കും അനുഭവിച്ച നിരക്ഷരരായ നമ്മുടെ പൂര്‍വീകര്‍ ഹജ്ജ് വിസയിലും മറ്റും ജിദ്ദയിലെത്തി വിവിധ മേഖലകളില്‍ വിജയം വരിച്ചത് എങ്ങനെയെന്ന് പഠന വിധേയമാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച മലപ്പുറം ജില്ല കഐംസിസി ചെയര്‍മാന്‍ ബാബു നഹ്ദി ആവശ്യപ്പെട്ടു.


ജിദ്ദ മലപ്പുറം ജില്ല കെ എംസിസി ആസ്പയറിന് കീഴില്‍ പുറത്തിറക്കുന്ന ജിദ്ദയുടെ പ്രവാസ ചരിത്രം ഉള്‍ക്കൊള്ളുന്ന സുവനീറിന്റെ വിജയത്തിന് മീഡിയ കോഴ്‌സ് പഠിതാക്കള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ പറഞ്ഞു. 'കഐംസിസി മരുഭൂ വസന്തം' എന്ന സോവനീര്‍ ജിദ്ദയിലെ മലയാളി പ്രവാസികളുടെ സര്‍വതോ·ുഖമായ സംഭാവനകള്‍ അടയാളപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത് പറഞ്ഞു.

മാധ്യമ രംഗത്ത് ഉയര്‍ച്ച നേടാന്‍ നിരന്തര പരിശ്രമം വേണമെന്ന് മാധ്യമ പ്രവര്‍ത്തകനും കെ എംസിസി ജില്ല സെക്രട്ടറിയുമായ സുല്‍ഫിക്കര്‍ ഒതായി പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനം എന്നതിനോടൊപ്പം വിദ്യാഭ്യാസ, തൊഴില്‍ പരിശീലനം, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി മാതൃക കാണിക്കാന്‍ മലപ്പുറം ജില്ല കഐംസിസിക്ക് കഴിഞ്ഞതായി ജില്ല കഐംസിസി സെക്രട്ടറി വി. വി അഷ്‌റഫ് പറഞ്ഞു. മൂഹിയുദ്ധീന്‍ താപ്പി, ആഷിക് മഞ്ചേരി, റാഷിദ്, ബഷീറലി തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവച്ചു. മാധ്യമ പ്രവര്‍ത്തകനും കെ എംസിസി ഭാരവാഹിയുമായ മുഹമ്മദ് കല്ലിങ്ങല്‍, നിയാസ് ഇരുന്പുഴി, എം.സി മനാഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മുസ്തഫ കെ ടി പെരുവള്ളൂര്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക