Image

ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

Published on 20 January, 2022
 ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

 

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജനുവരി 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഓപ്പണ്‍ ഹൗസ് ഉദ്ഘാടനം ചെയ്യും. പുതിയ പാസ്‌പോര്‍ട്ടും കോണ്‍സുലാര്‍ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളും നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും ഒമിക്രോനുമാണ് ഓപ്പണ്‍ ഹൗസിലെ ചര്‍ച്ചാ വിഷങ്ങള്‍.

കുവൈറ്റില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. ചോദ്യങ്ങളോ സംശയങ്ങളോ ഉള്ളവര്‍ക്ക് മുഴുവന്‍ പേര് , പാസ്‌പോര്‍ട്ട് നന്പര്‍, സിവില്‍ ഐഡി നന്പര്‍, കുവൈറ്റിലെ കോണ്‍ടാക്റ്റ് നന്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി community.kuwait@mea.gov.in ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാനെന്ന് അധികൃതര്‍ പറഞ്ഞു.


ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസിനായി സൂ വഴി ജോയിന്‍ ചെയ്യാം.(https://zoom.us/j/92822572923pwd=NGhZdVNzdHYreUszUXRnc0p0TExJdz09)

സലിം കോട്ടയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക