60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

Published on 21 January, 2022
 60 വയസുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍; യോഗം ചേരും

 

കുവൈറ്റ് സിറ്റി : ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ കുറവോ ഉള്ള 60 വയസ്സുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തയ്യാറാക്കിയതായി പ്രാദേശിക ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഡ്രാഫ്റ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ അവതരിപ്പിക്കും. പുതുക്കിയ നിര്‍ദ്ദേശത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 250 ദിനാര്‍ ഫീസ് നിശ്ചയിക്കുന്നതടക്കമുള്ള ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.


ആരോഗ്യ ഇന്‍ഷുറന്‍സ് തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ കരട് പ്രമേയം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വോട്ടിനായി അവതരിപ്പിക്കും. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ തൊഴില്‍ വകുപ്പുകള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക