Image

വിയറ്റ്നാമിൽ മിഡാസ് ടച്, ബിസിനസിൽ മലയാളി വിശ്വപൗരൻ (കുര്യൻ പാമ്പാടി)

Published on 29 January, 2022
വിയറ്റ്നാമിൽ മിഡാസ് ടച്, ബിസിനസിൽ മലയാളി വിശ്വപൗരൻ (കുര്യൻ പാമ്പാടി)

Phopto:  സണ്ണി ജോർജ് വർഗീസ്--അഗ്രി ബിസിനസിൽ  അഗ്രേശ്വരൻ 

അഞ്ഞൂറു വർഷം  മുമ്പ് ലോകത്ത് മുടിചൂടാമന്നനായി വാണത് മലബാർ തീരത്തെ കറുത്ത മുത്താണ്-- വെയിലത്ത് ഉണങ്ങിക്കറുത്ത കുരുമുളക്.  മരുന്നിനും മാംസം കേടാകാതെ സൂക്ഷിക്കാനും  അവശ്യം  വേണ്ട കറുത്ത പൊന്നു നേടാൻ സാക്ഷാൽ സ്വർണവുമായി  പോർട്ടുഗീസ് നാവികൻ വാസ്കോഡി ഗാമ കോഴിക്കോട്ടെ കപ്പാട് കപ്പൽ ഇറങ്ങിയതും ചരിത്രം. 

അറബി വ്യാപാരികൾ കേരളത്തിൽ നിന്ന് ശേഖരിച്ച് കടൽ മാർഗം  ഈജിപ്തിൽ എത്തിച്ച കുരുമുളക് നൈൽ നദി വഴി അലക് സാൻഡ്രിയയിലും അവിടെനിന്നു വീണ്ടും കടൽ വഴി റോമിലും എത്തിയിരുന്നതായി  സഞ്ചാര ചരിത്രകാരന്മാർ  പ്ലിനി, ടോളമിമാർ രേഖപ്പെടുത്തി.  2021ൽ  നൊബേൽ സമ്മാനം ലഭിച്ച സാൻസിബാറിലെ  അബ്ദുൽ റസാക്ക് ഗുർണയുടെ കൃതികളിലെല്ലാം അത് എടുത്തു പറയുന്നു.

കുരുമുളകിന്റെ നൂറു ശതമാനവും ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന കേരളത്തിന് ആ നഷ്ട പ്രതാപത്തിന്റെ നെ കഥപറഞ്ഞു നെടുവീർപ്പിടാനേ യോഗമുള്ളു. ദീർഘകാലം ഇൻഡോ ചൈനാ സാമ്രാജ്യം  വകഞ്ഞുണ്ടാക്കി ഭരിച്ച ഫ്രാൻസിനേയും അതിനു ശേഷം സർവശക്തരായ അമേരിക്കയെയും മുട്ട് കുത്തിച്ച കിഴക്കൻ ഏഷ്യയിലെ കൊച്ചു രാജ്യം വിയറ്റ്‌നാം പെപ്പർ മാത്രമല്ല, കേരളത്തിലുള്ള റബർ, കശുവണ്ടി, ഏലം, കാപ്പി, തേയില തുടങ്ങി പൈനാപ്പിൾ വരെ ഉൽപാദിപ്പിച്ച് ഈ നൂറ്റാണ്ടിലെ കാർഷിക മഹാ ശക്തിയായി പരിലസിക്കുന്നു.  ടൂറിസത്തിലും അവർ ബഹുഃദൂരം മുമ്പിൽ.

ആഫിക്കയിൽ കോട്ടൺ തോട്ടം തൊഴിലാളികൾക്കിടയിൽ

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയാണ് വിയറ്റ്നാമിനും, കടലും മലകളും കുട്ടനാടുപോലെയുള്ള മെക്കോങ് നദീതടവുംഅവർക്കു സ്വന്തമാണ്.   വെയിലുണ്ട്, മഴയുണ്ട്,  തേയിലയും കാപ്പിയും തഴച്ച് വളരുന്ന വാഗമൺ, മൂന്നാർ പോലുള്ള ഹൈറേഞ്ചുമുണ്ട്. എന്നിരുന്നാലും വിരളമായിട്ടാണെങ്കിലും വിയറ്റ് നാമിന്റെ കാർഷിക നേട്ടങ്ങൾക്കു പിന്നിൽ മലയാളികൾ ഉണ്ടെന്ന സത്യം കേരളത്തെ വിസ്മയിപ്പിക്കുന്നു.

സെൻട്രൽ ഹൈലാൻഡ്‌സ് എന്നു വിളിക്കുന്ന വിയറ്റ്നാമിന്റെ ഹൈറേഞ്ചിൽ കുരുമുളക് കൃഷിക്ക് നേതൃത്വം നൽകുന്ന ഒലാം ഇന്റർനാഷണൽ എന്ന സിംഗപ്പൂർ കമ്പനിയുടെ സ്ഥാപക സഹാദ്ധ്യക്ഷനും  ഗ്രൂപ് സിഇഒയും സണ്ണി ജോർജ് വർഗീസ്എന്ന മലയാളിയാണ്. വിയറ്റ്നാമിൽ  പ്രതിവർഷം പത്തുലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കുന്ന ഹൈടെക് നഴ്‌സറിയുമുണ്ട്.  ബ്രസീലിലും അവർക്കു വൻ കുരുമുളക് തോട്ടം.

വിയറ്റ്നാമിലെ ഒലാം തോട്ടത്തിന്റെ മേധാവി  ലിങ്കയ്യ--പകുതി മലയാളി

റോമൻ ഇതിഹാസരാജാവു മിഡാസിനെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് സണ്ണി. പത്തനംതിട്ട ജില്ലയിൽ വേരുകൾ ഉണ്ടെങ്കിലും ബാംഗളൂരിൽ ജനിച്ച സണ്ണി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദം നേടിയ ശേഷം അഹമ്മദബാദിലെ ഐഐഎമ്മിൽ നിന്ന് മാസ്റെർഴ്‌സും ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എക്സിക്യൂട്ടിവ് ബിരുദവും നേടിയ ആളാണ്. യൂണിലീവറിൽ ജോലിചയ്തു. 26 ആം വയസിൽ നൈജീരിയയിലെത്തി കോട്ടൺ തോട്ടത്തിൽ പ്രോജക്ട് മാനേജരായി. അവിടെനിന്നു കമ്പനി വക ബിസിനസിൽ ചേർന്ന് സിംഗപ്പൂരിൽ.

വിയറ്റ് നാം സൂപ്പർവൈസർമാർ; ബ്രസീലിലെ മുളകുപാടം

നൂറ്റമ്പതുവര്ഷം മുമ്പ് തുടങ്ങിയ കേവൽറാം ചൻറായി എന്ന ഇന്ത്യൻ മാർവറി കമ്പനിയുടെ അഗ്രിബിസിനസ് ഏറ്റെടുത്തുകൊണ്ട് കഴിവ് തെളിയിച്ചു. ഉത്പന്നങ്ങൾ വാങ്ങി വിൽക്കുന്നതിനേക്കാൾ ലാഭം നേരിട്ട് കൃഷിചെയ്തു ഉണ്ടാക്കുന്ന വിളവ്  മൂല്യ വർധിത ഉത്പന്നങ്ങളായി വിൽക്കുന്നതാണെന്ന് തെളിയിച്ചു. അങ്ങിനെ തുടങ്ങിയ ഒലാം പെപ്പർ കമ്പനി ഒലാം ഇന്റർ നാഷനലായി.

കമ്പനിക്കു ലോകമാസകലം 70 രാജ്യങ്ങളിൽ  ബിസിനസ്  ഉണ്ട്. ജോലിക്കാർ 70,000. വിപണിമൂല്യം 40  ബില്യൺ അമേരിക്കൻ ഡോളർ. സണ്ണിക്കു സ്വന്തമായി ഉള്ളത് 4 ബില്യൺ എന്ന് ഫോർബ്‌സ് മാസിക കണക്കാക്കുന്നു. സിംഗപ്പൂർ ഗവർന്റിന്റേതുൾപ്പെടെ നിരവധി അവാർഡുകൾ. 2019 ൽ കൊച്ചിയിൽ  നടന്ന ടൈകോൺ സംരംഭക സമ്മിറ്റിൽ മുഖ്യ പ്രഭാഷകൻ ആയിരുന്നു. മലയാളി ഭാര്യയും രണ്ടു പെൺമക്കളും.  

റബർതോട്ടങ്ങളിലെ ലാറ്റക്സ് ശേഖരണം

വിയറ്നാമിലെ  ഒലാം തോട്ടത്തിന്റെ മേൽനോട്ടം വഹിക്കുന്ന വേലുസ്വാമി ലിങ്കയ്യ കോയമ്പത്തൂരിലെ തമിഴ്‌നാട്‌  കാഷിക സർവകലാശാലയിൽ പഠിച്ചിറങ്ങിയ ആളാണ്. ഹാരിസൺ മലയാളം പ്ലാന്റേഷനിൽ സേവനം ചെയ്യുമ്പോൾ റബർബോർഡ് സയന്റിസ്റ് ഡോ, ആലീസ് ജോണിനെ വിവാഹം   ചെയ്‌തു. കടുത്തുരുത്തിക്കാരിയായ ആലിസ് നിരവധി തവണ വിയറ്റ് നാമിലേക്കു യാത്ര ചെയ്തിട്ടുണ്ട്.

വിയറ്റ്നാമിലെ വനിതാ റബർ ടാപ്പർ

കൊച്ചിയിൽ നിന്ന് എയർ ഏഷ്യ വഴി ക്വലാലംപൂരിലോ സിൽക്ക് എയർ വഴി സിംഗപൂരിലോ ഇറങ്ങി  വിയറ്റ്നാമിലെ ഏറ്റവും വലിയ പട്ടണമായ ഹോചിമിൻ സിറ്റിയിലേക്ക് വിമാനം മാറിക്കയാറാം.   അവിടെനിന്നു വിയറ്റ് നാം എയർലൈൻസിലോ  ബാംബൂ എയർലൈൻസിലോ  പ്ളേക്കു പട്ടണത്തിൽ  എത്താം. പ്ളേക്കുവിൽ നിന്ന് അരമണിക്കൂർ--25 കിമീ--അകലെ  ഗിയാ ലായി പ്രവിശ്യാ തലസ്ഥാനം. ആ ജില്ലയിൽ ചുപ്പാ എന്ന സ്ഥലത്താണ് ഒലാം തോട്ടം.

റബർബോർഡിൽ സയന്റിസ്റ് ആയ എന്റെ ബന്ധു മേഴ്‌സികുട്ടി വടശ്ശേരിയോടൊപ്പം   ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറൽ ഗവേഷണം നടത്തിയ ആളാണ്‌ ആലീസ്. ഡോ മേഴ്സിക്കുട്ടി റബർ തോട്ടങ്ങൾ സന്ദർശിക്കാനനായി ചൈനയിലും ഇന്തോനേഷ്യയിലും പോയി. കൂടെയുള്ള ഡോ. വിനോദ് തോമസ് വിയറ്റ്നാമിലും ബ്രസീലിലും പോയി റബറിന്റെ ചരിത്രത്തെപ്പറ്റി ലേഖനപരമ്പര എഴുതുകയും രാജ്യാന്തര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ഹൈടെക് കശുവണ്ടി സംസ്കരണം

ഇന്ത്യൻ റബർബോർഡിൽ അധ്യക്ഷരായിരുന്ന   രണ്ടു ഐഎഎസ് കാർ  ജെ ലളിതാംബികയും ഷീല തോമസും കുലാലംപുർ ആസ്ഥാനമായ എഎൻആർപിസി എന്ന അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസിൽ അധ്യക്ഷപദം  വഹിച്ചിട്ടുണ്ട്. ആപദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരിയും ആദ്യവനിതയും ആയിരുന്നു താനെന്നു തിരുവനന്തപുരം  കൗടിയാറിലെ വീട്ടിൽ നിന്ന് ലളിതാംബിക എന്നോട് പാഞ്ഞു.

റബർബോർഡിൽ നിന്ന് കുലാലമ്പൂരിൽ  എക്കോണമിസ്റ്റുകളായി സേവനം ചെയ്‌ത  രണ്ടു പേരുണ്ട്--ടോം ജോസഫും ജോം ജേക്കബും. ഇരുവരും വിയറ്റ്നാം സന്ദർശിച്ചിട്ടുണ്ട്. മൂന്നാമത്തെ ആൾ ഡോ. ജോബി ജോസഫ് കുലാലംപൂരിലേക്കു  പോകാൻ ഊഴം കാത്തിരിക്കുന്നു.        

ഉൽപ്പാദനം കൂട്ടണം: റബർ ബോർഡ് എക്സി. ഡയറക്ടർ കെഎൻ രാഘവൻ

എറണാകുളം ആസ്ഥാനമായ സ്‌പൈസസ് ബോർഡിൽ കാൽ നൂറ്റാണ്ടിലേറെ സേവനം ചെയ്ത എസ്  കണ്ണൻ ആണ് കേരളത്തിലെ വിയറ്റ്‌നാം വിദഗ്ധരിൽ പ്രമുഖൻ. അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് മാർക്കറ്റിങ്ങിൽ മാസ്റ്റേഴ്‌സ് ഉള്ള   മലയാളം നന്നായി പറയുന്ന മലയാളിയല്ലാത്ത മലയാളിയയാണ്. ജക്കാർത്ത ആസ്ഥാനമായ ഇന്റർനാഷണൽ പെപ്പർ കമ്മ്യുണിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. കാഷ്യു എക്സ്പോര്ട് പ്രൊമോഷൻ  കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്റ്ററും. ആറേഴു തവണ വിയറ്റ്‌നാം സന്ദർശശിട്ടുണ്ട്.

കുലാലംപൂരിൽ--ജെ. ലളിതാംബിക, ഷീല തോമസ്; ടോം ജോസഫ്, ജോം ജേക്കബ്

സിഎസ്‌ഐആർ എന്ന കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിൽ നിന്ന് സ്‌പൈസസ് ബോർഡിൽ സേവനം ചെയ്ത എംഎം ശ്രീകുമാർ ആണ് വിയറ്റ്നാമിൽ  പോയി  അദ്ഭുതാദര വുകളോടെ അന്നാട്ടുകാരെപ്പറ്റി സംസാരിക്കുന്ന മറ്റൊരാൾ. ന്യൂയോർക് യൂണിവേഴ്സിറ്റിയുടെ ബഫലോ ക്യാമ്പസിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ എംഎസ് ഉണ്ട്.  "റബറും കാഷ്യൂവും ഏലവും മാത്രമല്ല കറുവപ്പട്ടയും മുരിങ്ങക്കായും  ചക്കപ്പഴവും കറിവേപ്പിലയും വരെ അവർ കയറ്റി അയക്കുന്നു".

ഇന്റർനാഷനൽ  പെപ്പർ കമ്മ്യൂണിറ്റി  അദ്ധ്യക്ഷപദമേറിയ എസ്. കണ്ണൻ   

ഇരുപതു വർഷം നീണ്ട വിയറ്റ്‌നാം യുദധം 1973ൽ അവസാനിച്ച ശേഷം വടക്കും തെക്കുമുള്ള വിയറ്റുനാമുകളെ  സംയോജോപ്പിച്ച് വിയറ്റ്‌നാം റിപ്പബ്ലിക് നിലവിൽ വന്നു. ഇൻഡോ ചൈനക്കാലത്തു മിഷെ ലിൻ പോലുള്ള കമ്പനികൾ വളർത്തിയെടുത്ത  റബർതോട്ടങ്ങൾ   അമേരിക്കയുടെ നാപാം ബോബുകളും രാസ ബോംബുകളും വീണു നശിച്ചിരുന്നു. തോട്ടങ്ങൾക്കുള്ളിലും കാടുകൾക്കുള്ളിലും തീർ ത്ത തുരങ്കങ്ങളിൽ നിന്നു ഒളിപ്പോർനടത്തിയാണ് വിയറ്റ്‌നാം ജനത അമേരിക്കയെ കെട്ടു കെട്ടിച്ചത്.

ഒന്നുമില്ലായ്‌മയിൽ നിന്ന് എല്ലാം വീണ്ടും കെട്ടിപ്പടുക്കുകയായിരുന്നു.  രഹസ്യ തുരങ്കണങ്ങളും അമേരിക്ക യുടെ തകർന്ന വിമാനങ്ങളും  ഇട്ടിട്ടു പോയ ടാങ്കുകളും കാട്ടിക്കൊടുത്തു അവർ ടൂറിസ്റ്റുകളിൽ നിന്ന് ഡോളർ നേടുന്നു. അവരുടെ ഹാലോങ് ഉൾക്കടലിൽ ഒരായിരം  ദ്വീപുകൾ ഉണ്ട്. നിരവധി നെടുങ്കൻ ബീച്ചുകളും. ടൂറിസം അവരുടെ  വലിയ വരുമാനമാർഗമാണ്. മക്ഡൊണാൾഡും പിസാഹട്ടും കെന്റക്കി ഫ്രൈഡ് ചിക്കനും ബഡ് വീസർ ബിയറും ഇല്ലാത്ത ഇടങ്ങൾ  ഇല്ല.

ഹോചിമിൻ അധികാരം ഏറ്റ ശേഷം ആദ്യം നടപ്പാക്കിയത്  ഭൂപരിഷ്കരണം ആണ്. മികവ് തെളിയിച്ച വൻകിട കമ്പനികളുടെ  സഹായത്തോടെ ഗവർമെന്റ്  വക കോർപ്പറേഷനുകൾ  ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള തോട്ടങ്ങളിൽ ഹൈടെക് കൃഷി ആരംഭിച്ചു. ഒലാം പെപ്പർ  പോലുള്ള   വമ്പൻ കമ്പനികൾക്ക്  വിയറ്റ്നാമിൽ  പ്രവേശനം കിട്ടുന്നത് അങ്ങിനെയാണ്.

കാർഷിക രംഗത്ത് കൈവന്ന അദ്ഭുതകരമായ കുതിച്ചു ചാട്ടം സമ്പദ്‌വ്യവസ്ഥയെ ആകമാനം ശക്തമാക്കി. വിയറ്റ്‌നാം ഇന്ന് കംപ്യുട്ടർ, കാമറ, മൊബൈൽ   ഉൾപ്പെടയുള്ള നിരവധി ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു.  വേതനം കുറവാണെന്നതാണ് ബഹുരാഷ്ട്രകമ്പനികൾ ധാരാള മായി  എത്താനുള്ള ഒരു കാരണം.

നാണ്യവിളകളിലും സുഗന്ധ വിളകളിലും വിയറ്റനാം കൈവരിച്ച നേട്ടങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് റബറാണ്.

റബർ--തായ് ലൻഡും ഇന്തോനേഷ്യയും കഴിഞ്ഞാൽ റാങ്ക് വിയറ്റ്നാമിന്. ഇന്ത്യക്കു നാലാം സ്ഥാനം. ഇന്ത്യയുടെ അത്രത്തോളം ഹെക്ടറിൽ വിയറ്റ്‌നാമും റബർ കൃഷി ചയ്യുന്നു. മത്സരം നേരിടാൻ ഉൽപ്പാദനം കൂട്ടാതെ രക്ഷയില്ലെന്ന് കോട്ടയത്ത് റബർബോർഡ് എക്സിക്യൂട്ടീവ് ഡയറ്കടറായ  ഡോ, കെഎൻ രാഘവൻ ഐആർഎസ്  വാദിക്കുന്നു. സിംഗപ്പൂരിൽ ഇന്ത്യൻ ഹൈകമ്മീഷണത്തിൽ ഫസ്റ്റ് സെക്രെട്ടറി (കൊമേഴ്ഴ്സ്) ആയിരിക്കുമ്പോൾ രണ്ടു തവണ വിയറ്റ്‌നാം സന്ദർശിച്ചു.  അന്നവിടെ റബർ ആയിവരുന്നതേയുള്ളു.

കുരുമുളക്-- ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന കുരുമുളകിന്റെ മൂന്നിൽ ഒന്നും വിയറ്റ്നാമിൽ ആണ്.  ഇന്ത്യക്കു രണ്ടാം സ്ഥാനം. അവിടെ കുരുമുളക് കൃഷി ചെയ്യുന്ന ഒലാം ലോകത്തിലെ  ഏറ്റവും വലിയ 30 അഗ്രിബിസിനസ് സ്ഥാപനങ്ങളിൽ ഒന്നാണ്. 

കശുവണ്ടി-- ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനം വിയറ്റ് നാമിന്. ഇന്ത്യ രണ്ടാമത്.  ഐവറികോസ്റ്റിനു മൂന്നാം സ്ഥാനം.. ലോകത്തു ഉൽപ്പാദിപ്പിക്കുന്നതിൽ പകുതിയും വിയറ്റ്നാമിൽ.  സംസ്കരണത്തിലും കയറ്റുമതിയിലും അവർ മികച്ചു നിൽക്കുന്നു. ഇന്ത്യൻ കശുവണ്ടിപ്പരിപ്പിനേക്കാൾ വിലയും രുചിയും കൂടുതൽ ആയതിനാൽ ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്നവർ വാങ്ങിക്കൊണ്ടു  വരുന്നു.

Join WhatsApp News
Kuttipurathu Thomas 2022-01-31 02:45:06
Good and informative article.
Joe Tharamangalam 2022-02-04 18:19:22
Congratulations, K Pampadi. Very interesting and instructive. Enjoyed reading as I sit here in New York in my daughter’s house. Will see u when I. One to Kottayam again once the Covid situation improves.
Ninan Mathulla 2022-02-05 03:21:57
It is pathetic that India or Kerala can’t excel here. Reason is that we can’t promote or recognize talent irrespective of race and religion. We view everything through the myopic eyes of our religion and race. Our national and state budgets reveal this. Until we can think of India as one and all Indians as our brothers and sisters the situation will not change. Big discussion is going on whether Kerala needs high speed rail or not. People are divided into two camps based mostly on race and religion. People who support BJP are on one side and others on the opposite side. Is there any guarantee that high speed rail will come to Kerala considering the ‘chittamma nayam’ of Indian Railways towards Kerala. Even if High speed rail come as part of Indian Railways will it run efficiently with the racist bureaucracy overseeing it? Covid-19 has affected people gathering on Sundays more than other days because Sundays a worship day for a minority group. Wonder when we can see things without our myopic lens of religion and race?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക