Image

സവിശേഷതകളുടെ രാജ്ഞി - ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്‌)

Published on 03 February, 2022
സവിശേഷതകളുടെ രാജ്ഞി - ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്‌)

ഫെബ്രുവരി എട്ട്  വീണ്ടും ചരിത്രത്തിലെ മറ്റൊരു ചരിത്രം ആകുന്നു. 2015-ൽ തന്റെ മുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ ഭരണകാലയളവിനെ  മറികടന്ന്, ഇപ്പോഴത്തെ ഏലിസബത്ത് രാജ്ഞി ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യ അധിപതിയായി. സിംഹാസനത്തിൽ  ആരൂഢയായി, ഇപ്പോൾ മഹത്തായ 70 വർഷം പിന്നിട്ട്‌ ഈ ഫെബ്രുവരി 8-ന്, ജൂബിലി  ആഘോഷിക്കുന്ന  ആദ്യത്തെ രാജ്ഞി  കൂടിയാണ് അവർ.

കോമൺ‌വെൽത്ത് രാജ്യങ്ങളിലോ, ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിലോ ഉടനീളം, "രാജ്ഞി" എന്ന് അറിയപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ ഒരേയൊരു വ്യക്തി യുണൈറ്റഡ് കിംഗ്ഡത്തിലെ എലിസബത്ത് രാജ്ഞി മാത്രമാണ്. നിരവധി പ്രത്യേകതകളുള്ള ഒരു മികച്ച വ്യക്തിത്വമാണ് അവർ, 1952 ഫെബ്രുവരി 8 ന്,   ആയിരുന്നു എലിസബത്ത് II ബ്രിട്ടനിലെ "രാജ്ഞി" ആയി അവരോധിക്കപ്പെട്ടത്.

അതിശയകരമെന്നു പറയട്ടെ, എലിസബത്ത് രാജ്ഞി നമ്മളെപ്പോലെ രാവിലെ എഴുനേൽക്കാൻ  അലാറം ക്ലോക്ക് ഉപയോഗിക്കുന്നില്ല. പകരം, എല്ലാ ദിവസവും രാവിലെ 9 മണിക്ക് 15 മിനിറ്റ്  തന്റെ  കിടപ്പുമുറിയുടെ ജനാലയ്ക്ക് പുറത്ത് ഒരു സംഗീതവിദഗ്ധൻ വായിക്കുന്ന ബാഗ്‌പൈപ്പർ  സംഗീതത്തിന്റെ ശബ്ദം കേട്ട് കൊണ്ടാണ് ഈ മഹതി ഉണരുന്നത് .

ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ ഇന്ത്യക്കാർ പോരാടുകയും അവരെ തുരത്തുകയും ചെയ്തെങ്കിലും, അവർ ഇന്ത്യയിൽ ചെയ്ത നല്ല കാര്യങ്ങൾ നമുക്ക് മറക്കാൻ കഴിയില്ല. രാജ്ഞി വഹിക്കുന്ന ഏറ്റവും ഉയർന്ന ഔദ്യോഗിക സ്ഥാനത്തിന് ഇന്ഡ്യാക്കാർ  ഇപ്പോഴും അവരെ  ബഹുമാനിക്കുന്നു എന്നതിൽ സംശയമില്ല.

ബ്രിട്ടനിലെ മികച്ച അദ്ധ്യാപകരാൽ രാജ്ഞി കൊട്ടാരത്തിൽ തന്നെ ഹോംസ്‌കൂൾ വിദ്യാഭ്യാസം  നടത്തി. ഭാവിയിലെ റോളിനുള്ള തയ്യാറെടുപ്പായി ഭരണഘടനാ ചരിത്രവും നിയമവും   മികച്ച രീതിയിൽ പഠിച്ചു പ്രാവീണ്യം നേടി, കാന്റർബറി ആർച്ച് ബിഷപ്പിൽ നിന്ന് മതസംബന്ധമായ  പാഠങ്ങൾ പഠിച്ചു.

ഏലിസബേത്  രാജ്ഞിക്ക് വളരെയധികം പ്രത്യേക അധികാരങ്ങളുണ്ട.  ഡ്രൈവിംഗ് ലൈസൻസോ, ലൈസൻസ് പ്ലേറ്റോ, പാസ്‌പോർട്ടോ ആവശ്യമില്ല, അത് അവരുടെ  സ്ഥാനത്തെ അദ്വിതീയമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ ബ്രിട്ടീഷ് പാസ്‌പിറ്റുകളും രാജ്ഞിയുടെ പേരിലാണ് നൽകുന്നത് എന്നതിനാൽ, അവക്ക് തന്നെ അത് ആവശ്യമില്ല. രാജ്ഞിക്ക് ഡ്രൈവിംഗ് ലൈസൻസോ അവരുടെ  കാറിൽ ലൈസൻസ് പ്ലേറ്റോ ആവശ്യമില്ല.

രാജ്ഞിക്ക് പ്രതിദിനം 200-300 കത്തുകൾ ലഭിക്കുന്നത് സാധാരണമാണ്. കുറെ തിരഞ്ഞെടുത്തു   സ്വയം കുറച്ച് വായിക്കുകയും,  തുടർന്ന് സ്റ്റാഫ് അംഗങ്ങളോട് പ്രതികരിക്കുവാൻ കൈമാറ്റം ചെയ്യുന്നു.

മുഴുവൻ സമയ സജീവ അംഗമായി സായുധ സേനയിൽ ചേർന്ന രാജകുടുംബത്തിലെ പ്രഥമ വനിതയായിരുന്നു അവർ. ചെറുപ്പത്തിൽ തന്നെ, ബെൽജിയൻ ഗവർണസിൽ നിന്ന് ഫ്രഞ്ച് പഠിക്കാനും സംസാരിക്കാനുമുള്ള മികവ്   ലഭിച്ചു.

രാജ്ഞിയുടെ  ജന്മദിനം രണ്ടുതവണ ആഘോഷിക്കുന്നതാണ്  മറ്റൊരു പ്രത്യേകത. 1926 ഏപ്രിൽ 21 ന്  ജനിച്ചെങ്കിലും രണ്ട് അംഗീകൃത ജന്മദിനങ്ങളുണ്ട്. ആദ്യത്തേത്  ജനിച്ച ദിവസത്തിന്റെ യഥാർത്ഥ വാർഷികവും (ഏപ്രിൽ 21), കാലാവസ്ഥ മെച്ചപ്പെടുമ്പോൾ, ട്രൂപ്പിംഗ് ദി കളർ പരേഡിനായി മറ്റൊരു ദിവസം  "ഔദ്യോഗിക" ജന്മദിനവും" ആയി ആഘോഷിക്കാറുണ്ട്. 1748-ൽ ജോർജ്ജ് രണ്ടാമൻ രാജാവിന്റെ കാലത്താണ് ഈ പാരമ്പര്യം ആരംഭിച്ചത്.

അവരുടെ  മനോഹരമായ വിവാഹ വസ്ത്രം നിർമ്മിക്കാൻ ആവശ്യമായ മെറ്റീരിയൽ വാങ്ങാൻ, രാജ്ഞി  റേഷനിംഗ് കൂപ്പണുകൾ ചെലവഴിച്ചു, ബ്രിട്ടീഷ് സർക്കാർ അവർക്ക് 200 കൂപ്പണുകൾ സമ്മാനിച്ചു,  മനോഹരമായ ഐക്കണിക് വസ്ത്രത്തിൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത 10,000  മുത്തുകളുള്ള 13 അടി നീളമുള്ള വാൽഭാഗമെന്ന ട്രെയിൻ  ഉണ്ടായിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബ്രിട്ടന്റെ പരിധിയിലുള്ള സമുദ്രങ്ങളിലെയും ജലാശങ്ങളിലെയും  എല്ലാ തിമിംഗലങ്ങളും ഹംസങ്ങളും ഡോൾഫിനുകളും രാജ്ഞിയുടേതാണ്. ന്യൂയോർക്ക് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ ഉടമ കൂടിയാണ് രാജ്ഞി. 2015-ൽ ന്യൂയോർക്ക് സിറ്റിയിലെ യുണൈറ്റഡ് നേഷൻസ് പ്ലാസയിൽ 3,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ആധുനിക പെന്റ് ഹൗസ് , 8 മില്യൺ ഡോളർ വാങ്ങിയതായി റിപ്പോർട്ടുണ്ട്.

രാജ്ഞിയുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കേൾക്കാൻ  മോഹമുണ്ടാവാം. "ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു കഷ്ണം നാരങ്ങയും വളരെയധികം ഐസും ചേർത്ത ഒരു ജിന്നും ഡുബോനെറ്റും  പ്രിയപ്പെട്ടതാണ്. ഉച്ചഭക്ഷണത്തോടൊപ്പം,  വൈനും ഡ്രൈ മാർട്ടിനിയും വൈകുന്നേരം ഒരു ഗ്ലാസ് ഷാംപെയ്നും കഴിക്കാറുണ്ട് ." എന്ന് പറയപ്പെടുന്നു.

രാജ്ഞിയുടെ കയ്യിൽ ഒരു പേഴ്‌സ്  എപ്പോഴും കണ്ടേക്കാം. പേഴ്‌സ് പണമോ മറ്റ് സാധനങ്ങളോ സൂക്ഷിക്കാൻ വേണ്ടിയുള്ളതല്ല,മറിച്ചു്   ജീവനക്കാരെ  അവരുടെ ഇംഗിതം സൂചിപ്പിക്കാനുള്ള ഒരു ഉപകരണമായി  ഉപയോഗിക്കുന്നു. നമ്മൾ എപ്പോഴും സ്‌മാർട്ട്‌ഫോൺ പിടിക്കുന്നതുപോലെ, രാജ്ഞിയെ  ഹാൻഡ്‌ബാഗ്  കയ്യിൽ തൂക്കി മാത്രമേ കാണാനാകൂ.  രാജ്ഞി തന്റെ ബാഗ് മേശപ്പുറത്ത് വയ്ക്കുമ്പോൾ, അഞ്ച് മിനിറ്റിനുള്ളിൽ പോകാൻ അവർ  ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് പറയപ്പെടുന്നു.  തന്റെ ബാഗ് തറയിൽ വെച്ചാൽ,  സംഭാഷണം ആസ്വദിക്കുന്നില്ലെന്നും എത്രയും വേഗം പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെന്നും  സൂചന നൽകുന്ന പ്രത്യേക രീതിയാണ്.

2004-ൽ, ബക്കിംഗ്ഹാം കൊട്ടാരത്തിൽ "വിമൻ ഓഫ് അച്ചീവ്മെന്റ്"  ആഘോഷിക്കുന്നതിനായി രാജ്ഞി "ആദ്യത്തെ സ്ത്രീകൾ മാത്രമുള്ള പരിപാടി" സംഘടിപ്പിച്ചു. അവrude  ഭരണത്തിന്റെ ഈ കാലയളവിൽ  129-ലധികം ഛായാചിത്രങ്ങൾ വരയ്ക്കാൻ ക്ഷമയോടെ ആസനസ്ഥയായിരുന്നിട്ടുണ്ട് 

എലിസബത്ത് രാജ്ഞി II, 2021-ൽ തന്റെ 95-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സൂചിപ്പിച്ചതുപോലെ, അവർക്ക് അതിവിശാലവും ചരിത്രപരവും  ശ്രദ്ധേയവുമായ ഒരു വജ്രാഭരണ ശേഖരം ഉണ്ട്.  ശേഖരങ്ങളിൽ, കഴിഞ്ഞ ഏപ്രിൽ 9 ന്  അന്തരിച്ച പ്രിയപ്പെട്ട ഫിലിപ്പ് രാജകുമാരനിൽ നിന്ന് ലഭിച്ച വൈഡ് ഡയമണ്ട് ബ്രേസ്ലെറ്റ് പോലെയുള്ള  വ്യക്തിഗത പ്രാധാന്യമുള്ള നിരവധി ആഭരണങ്ങൾ  ഉൾപ്പെടുന്നു..

രാജ്‌ഞി പോലും ചിലപ്പോൾ പരസ്യമായി വേഷം മാറി നടക്കാറുണ്ട് . അടുത്തിടെ സ്‌കോട്ട്‌ലൻഡിലേക്കുള്ള ഒരു സാധാരണ യാത്രയിൽ, നടക്കുന്നതിനിടയിൽ അവർ  ചില (അറിവില്ലാത്ത) അമേരിക്കൻ വിനോദസഞ്ചാരികളെ കണ്ടുമുട്ടി. താങ്കൾ ഈ പ്രദേശത്ത്  താമസിക്കുന്നതാണോ  എന്ന് വിനോദസഞ്ചാരികൾ ചോദിച്ചപ്പോൾ,  സമീപത്ത് ഒരു വീടുണ്ടെന്ന് രാജ്ഞി  സൂചിപ്പിച്ചു, അവർ  എപ്പോഴെങ്കിലും രാജ്ഞിയെ കണ്ടുമുട്ടിയിട്ടുണ്ടോ എന്ന് അമേരിക്കൻ  സഞ്ചാരികൾ ചോദിച്ചപ്പോൾ,  അംഗരക്ഷകനെ  ചൂണ്ടി അവർ  പറഞ്ഞു, "ഇല്ല, പക്ഷേ ഇയാൾ കണ്ടിട്ടുണ്ട് !". അതെ, "രാജ്ഞി" ധീരയും  മനോഹരിയും മാത്രമല്ല തമാശക്കാരിയുമാണ് !. ഇതിഹാസപ്രധാനിയായ എലിസബത്ത് രാജ്ഞി നീണാൾ വാഴട്ടെ!

Join WhatsApp News
അടിമത്തത്തിൻറ്റെ ചങ്ങല. 2022-02-04 00:54:21
എനിക്ക് എൻ്റെ അമ്മയാണ് എൻ്റെ രാജ്ഞി. ബ്രിട്ടിഷ് കാരിയെ വന്ദിക്കേണ്ട ആവശ്യം എനിക്കില്ല. വെളുത്ത തൊലിയുടെ ആരാധനയാണ് ഇത്തരം രാജ്ഞി ഭക്തി. ബ്രിട്ടീഷ്കാർ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നു എന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട്. അതാണ് അടിമത്തത്തിൻറ്റെ ചങ്ങല. - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക