Image

വിശാൽ ഗാർഗ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

Published on 09 March, 2022
വിശാൽ ഗാർഗ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

വിശാൽ ഗാർഗ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട് 

സാൻ ഫ്രാൻസിസ്കോ:  ഇന്ത്യൻ അമേരിക്കൻ സിഇഒ വിശാൽ ഗാർഗ് നടത്തുന്ന Better.comൽ നിന്ന് അദ്ദേഹം ഏകദേശം 4,000 ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിലവിലെ ജീവനക്കാരിൽ 50 ശതമാനത്തെയും പറഞ്ഞുവിടാനാണ് പദ്ധതി. Better.com-ന് യുഎസിലും ഇന്ത്യയിലും ഉൾപ്പെടെ ലോകമെമ്പാടും ജീവനക്കാരുണ്ട്.

മൂന്ന് മാസത്തിന് മുൻപ്,ന്യൂയോർക്ക് ആസ്ഥാനമായുള്ള സഹോദരസ്ഥാപനത്തിൽ നിന്ന്  9 ശതമാനം ജീവനക്കാരെ (900 പേരെ)  സൂം കോളിനിടെ പിരിച്ചുവിട്ട വാർത്ത വൈറലായതോടെ ഉന്നത സ്ഥാനത്തുള്ള എക്സിക്യൂട്ടീവുകൾ പ്രതിഷേധസൂചകമായി രാജിവച്ചിരുന്നു. പ്രശ്നം തണുക്കുന്നതിന് ഒരു മാസത്തെ "ബ്രേക്ക്" എടുത്തതിന് ശേഷവും ഗാർഗ് കമ്പനിയുടെ അമരത്ത് വീണ്ടും എത്തുമ്പോഴും നീക്കങ്ങൾ പഴയപടി ആയത് ചർച്ചയാവുകയാണ്.

കൂട്ട പിരിച്ചുവിടൽ മാർച്ച്  തുടക്കത്തിലാണ് നിശ്ചയിച്ചിരുന്നത്, എന്നാൽ തീയതികൾ ചോർന്നതിൽ അതൃപ്തിയുണ്ടായതിനെത്തുടർന്ന്  എക്സിക്യൂട്ടീവുകൾ തീയതി നീട്ടുകയായിരുന്നു.
പിരിച്ചുവിടൽ കമ്പനിയെ മുഴുവൻ ബാധിക്കുമെന്നാണ് റിപ്പോർട്ട്.

2021 ഡിസംബറിൽ, അറോറ അക്വിസിഷൻ കോർപ്പറേഷനിൽ നിന്നും സോഫ്റ്റ്ബാങ്കിൽ നിന്നും ഏകദേശം 750 മില്യൺ ഡോളർ   ലഭിച്ച ശേഷവും 900 ജീവനക്കാരെ ഗാർഗ് പിരിച്ചുവിട്ടു.
ഡിസംബറിന്റെ തുടക്കത്തിലെ പിരിച്ചുവിടൽ സമയത്ത്, Better.com-ൽ ഏകദേശം 9,100 ജീവനക്കാരുണ്ടായിരുന്നു, പിന്നീട് പലരും വിട്ടുപോയി. സൂം മീറ്റിംഗിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുതിർന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവുകൾ പടിയിറങ്ങി.
ആഗോളതലത്തിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നൂറുകണക്കിന് മീമുകളും തന്റെ പ്രവൃത്തിയെ കളിയാക്കി ഇറങ്ങിയതോടെ ഗാർഗ് ക്ഷമാപണം നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക