യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

Published on 18 March, 2022
യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

ബംഗളൂരു: യുക്രെയ്നില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഞായറാഴ്ച മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന വിവരം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. യുക്രെയ്‌നിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന നവീന്‍ കര്‍ണാടക ഹവേരി ജില്ലയിലെ ചെലഗെരി സ്വദേശിയാണ്.

കര്‍കീവില്‍ മാര്‍ച്ച് രണ്ടിനാണ് നവീന്റെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബങ്കറില്‍ കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ ഷോപ്പില്‍ ക്യൂനില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. കര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലായിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യയിലേക്ക അയക്കുന്നത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക