Image

ഫോമാ ഇലക്ഷൻ: ജോൺ ടൈറ്റസ് ചെയർ; തോമസ് കോശി, വിൻസൻ പാലത്തിങ്കൽ അംഗങ്ങൾ

(സലിം ആയിഷ : ഫോമാ പി ആർ ഓ ) Published on 07 April, 2022
ഫോമാ ഇലക്ഷൻ: ജോൺ ടൈറ്റസ് ചെയർ; തോമസ് കോശി, വിൻസൻ പാലത്തിങ്കൽ അംഗങ്ങൾ

ഫോമയുടെ 2022-2024 കാലത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തെരെഞ്ഞെടുപ്പ് സുതാര്യമായും, നിഷ്പക്ഷമായും നടത്തുന്നതിന്,  ജോൺ ടൈറ്റസ് ചെയർമാനായും, തോമസ് കോശി, വിൻസൺ പാലത്തിങ്കൽ എന്നിവർ അംഗങ്ങളായും തെരെഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുത്തു.

വ്യോമയാന വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖ മലയാളി വ്യവസായിയും, ഫോമയുടെ മുൻ പ്രസിഡന്റുമാണ്  ജോൺ ടൈറ്റസ്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ മുൻ പ്രസിഡൻറും, ഫോമയുടെ  മുൻ  ഉപദേശക സമിതി ചെയർമാനുമായിരുന്നു. 

മാനവശേഷി, കയറ്റുമതി തുടങ്ങിയ രംഗങ്ങളിൽ അനുഭവ സമ്പത്തുള്ള വിൻസൺ ഫോമയുടെ 2014-16 കാലയളവിൽ ഫോമയുടെ വൈസ് പ്രസിഡന്റായിരുന്നു. കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്റെ അദ്ധ്യക്ഷ പദവിയുൾപ്പടെ നിരവധി സ്ഥാനങ്ങൾ  അലങ്കരിച്ചിട്ടുള്ള വിൻസൺ 2013-ൽ എസ്.ബി.എ.യുടെ ചെറുകിട ബിസിനസ്സ് എക്‌സ്‌പോർട്ടർ ഓഫ് ദി ഇയർ അവാർഡ് നേടിയിരുന്നു. 

സ്വർണ്ണ വ്യാപാര വ്യവസായ സംരഭകനായ തോമസ് കോശി ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടി ബോർഡ് ഓഫ് ഹ്യൂമൻ റൈറ്സ് കമ്മീഷൻ ബോർഡ് അംഗമായും, ഫയർ ഹൌസിംഗ് ബോർഡിന്റെ ഉപദേശക സമിതി അംഗമായും   സേവനമനുഷ്ഠിക്കുന്നു. ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ, തെരെഞ്ഞെടുപ്പ് കമ്മീഷണർ, എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ഫോമയുടെ കംപ്ളയ്ൻസ് കൗൺസിലിന്റെ വൈസ് ചെയർമാനാണ്. വെസ്റ്ചെസ്റ്റർ  മലയാളി അസോസിയേഷന്റെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ വൈസ് പ്രസിഡന്റാണ്. 

ഫോമയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റതായി ഏകോപിപ്പിക്കാനും, കാര്യക്ഷമതയോടെയും നിഷ്പക്ഷതയോടെയും നടപ്പിലാക്കാനും അനുഭവ സമ്പത്തും പ്രവർത്തന പരിചയവുമുള്ള പുതിയ തെരെഞ്ഞെടുപ്പ് കമ്മീഷനു കഴയുമെന്നു   ഫോമാ   പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ ചൂണ്ടിക്കാട്ടി. 

Join WhatsApp News
Election 2022-04-07 22:10:34
ഓ.... എല്ലാം പഴയ പാർട്ടികൾ ഒക്കെ തന്നെ. കുപ്പി പുതിയതാണെന്നെ ഉള്ളൂ വീഞ്ഞു പഴയതു തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക