Image

വത്തിക്കാനില്‍ ഓശാന ആചരിച്ചു

Published on 11 April, 2022
 വത്തിക്കാനില്‍ ഓശാന ആചരിച്ചു

 

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ഓശാന തിരുനാള്‍ ആഘോഷിച്ചു. വത്തിക്കാനില്‍ സെന്റ്പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

യുക്രെയ്‌നില്‍ അധിനിവേശം നടത്തുന്ന റഷ്യയെ മാര്‍പാപ്പ വിമര്‍ശിച്ചു. അക്രമത്തെ ആശ്രയിക്കുന്‌പോള്‍ വിവേകം നഷ്ടപ്പെടുമെന്നു മാര്‍പാപ്പ പറഞ്ഞു. ബുദ്ധി നഷ്ടമായി യുദ്ധത്തിലൂടെ ക്രൂരകൃത്യങ്ങള്‍ ചെയ്യുകയാണന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെ സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.

ജോസ് കുന്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക