ഫോമാ കൻകൂൺ  കുടുംബ  സംഗമം രജിസ്‌ട്രേഷൻ കമ്മറ്റി: ജോയ് സാമുവേൽ ചെയർമാൻ, ബൈജു വർഗ്ഗീസ് കോർഡിനേറ്റർ 

സലിം അയിഷ (ഫോമാ പി.ആർ.ഓ ) Published on 16 April, 2022
ഫോമാ കൻകൂൺ  കുടുംബ  സംഗമം രജിസ്‌ട്രേഷൻ കമ്മറ്റി: ജോയ് സാമുവേൽ ചെയർമാൻ, ബൈജു വർഗ്ഗീസ് കോർഡിനേറ്റർ 

അമേരിക്കയിലെ മലയാളി സംഘടനകളും, മലയാളി കുടുംബങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന മെക്സിക്കോയിലെ കൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഏകോപിക്കാൻ ജോയ് സാമുവേൽ  ചെയർമാനായും,ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും,  പ്രവർത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച  അഞ്ചംഗ സമിതിയെ തെരെഞ്ഞെടുത്തു.,സജൻ മൂലപ്ലാക്കൽ, സജീവ് വേലായുധൻ,  സുനിത പിള്ള, സിമി സൈമൺ, ,  എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ.നാല് രാവും  പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കു ചേരാനുള്ളവരുടെയും, ഫോമയുടെ വരുംകാല ഭരണ സമിതിയെ തെരെഞ്ഞെടുക്കാനുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് സമിതിക്കുള്ളത്.

ഫോമയുടെ ആദ്യ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനാണു ജോയ് സാമുവേൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജന്റും  അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനുമായ  ജോയ് ട്രസ്റ്റി ബോർഡ് അംഗം, വൈസ് പ്രസിഡന്റ് , ജോയിന്റ് ട്രഷറർ തുടങ്ങിയ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.

ഫോമയുടെ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതനായ ബൈജു വർഗ്ഗീസ് അംഗസംഖ്യകൊണ്ടും, ദീർഘകാല സേവന പാരമ്പര്യവുമുള്ള  കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( KANJ ),യുടെ ജനറൽ സെക്രട്ടറിയായി രണ്ടു തവണ പ്രവർത്തിച്ചു ശ്രദ്ധേയനായ വ്യക്തിയാണ്. നിലവിൽ ഫോമയുടെ മിഡ്-അറ്റലാന്റിക് മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ്. 2018 ലെ ഷിക്കാഗോ കൺവെൻഷൻ രജിസ്‌ട്രേഷൻ കമ്മറ്റിയംഗമായി പ്രവർത്തിച്ചു പരിചയവുമുണ്ട്.

14 വർഷമായി  മങ്കയുടെ  സജീവ സാന്നിദ്ധ്യമായ   സജൻ മൂലപ്ലാക്കൽ ആണ്  കോ-ചെയർ.  മങ്ക ബോർഡ് ഡയറക്ടർ,  ട്രഷറർ ,പ്രസിഡന്റ് എന്നിങ്ങനെ നിരവധി പദവികളിൽ നേതൃത്വം  അനുഷ്ടിച്ചിട്ടുണ്ട് . ഒരു തികഞ്ഞ കലാസ്വാദകനായ സജൻ  ബേ മലയാളി , തപസ്യ ആര്ട്ട് ഓഫ് സാൻ ഫ്രാൻസികോ തുടങ്ങിയ  സംഘടനകളിലും സജീവമായി പ്രവർത്തിക്കുന്നു.

കോ-കോർഡിനേറ്റർ ആയി തെരെഞ്ഞെടുക്കപ്പെട്ട സജീവ് വേലായുധൻ, ഫോമയുടെ മുൻ ജോയിന്റ് ട്രഷററാണ്. ഫോമയുടെ രെജിസ്ട്രേഷൻ കമ്മറ്റി  ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.

സഹജീവിയോടുള്ള കരുതലാണ് മാനവികത എന്ന് വിശ്വസിക്കുന്ന സുനിത പിള്ള  മിനസോട്ട മലയാളി  അസോസിയേഷൻ മുൻ ബോർഡ് അംഗവും, ഫോമാ ഗ്രേറ്റ് ലേക്സ്  റീജിയണിലെ  വനിതാ സമിതി  പ്രതിനിധിയുമാണ്  മികച്ച നർത്തകികൂടിയായ   സുനിത സ്ത്രീകളുടെയും, ശിശുക്കളുടെയും ക്ഷേമത്തിനുമായുള്ള  സാമൂഹ്യ പ്രവർത്തനങ്ങളിൽ  സജീവമായി പ്രവർത്തിച്ചു വരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  പങ്കാളിയാണ്.

ഫോമാ മിഡ് അറ്റ്ലാന്റിക്  വനിതാ വിഭാഗം സെക്രട്ടറിയും ഡെലവയർ മലയാളി അസോസിയേഷൻ  സെക്രട്ടറിയുമാണ് സിമി സൈമൺ.

നൃത്തത്തിലും, അഭിനയത്തിലും താല്പര്യവും അഭിരുചിയുമുള്ള സിമി ഫോമയുമായി ബന്ധപ്പെട്ട  സാമൂഹ്യ പ്രവർത്തനങ്ങളിൽ 2010 മുതൽ  സജീവമായുണ്ട്. ഫോമയുടെ  ബാലാരാമപുരം കൈത്തറി തൊഴിലാളികളും -ഗാന്ധിഭവനുമായി ഏകോപിപ്പിച്ചു നടത്തിയ കാരുണ്യ പ്രവർത്തനങ്ങളുടെ പിന്നണിയിൽ സുനിതയോടൊപ്പം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

രജിസ്‌ട്രേഷൻ കമ്മറ്റിയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക്  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ ആശംസകൾ നേർന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക