ഫൊക്കാന തെരെഞ്ഞെടുപ്പ് ജൂലൈ 8 ന് ഒര്‍ലാണ്ടോയില്‍; അംഗത്വം പുതുക്കാനുള്ള അവസാന തിയതി മെയ് 6 ന് 

ഫ്രാന്‍സിസ് തടത്തില്‍  Published on 20 April, 2022
 ഫൊക്കാന തെരെഞ്ഞെടുപ്പ് ജൂലൈ 8 ന് ഒര്‍ലാണ്ടോയില്‍; അംഗത്വം പുതുക്കാനുള്ള അവസാന തിയതി മെയ് 6 ന് 

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങുന്ന വിജ്ഞ്ജാപനം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഇറക്കി

ന്യൂജേഴ്സി: ഫൊക്കാനയുടെ 2022 - 2024 ഭരണസമിതിയിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം ഇറക്കി. ജൂലൈ 8ന് ഒര്‍ലാണ്ടോയില്‍ വച്ചായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുകയെന്ന് ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ്  തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങുന്ന തെരെഞ്ഞെടുപ്പ് വിജ്ഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, അംഗങ്ങളായ മറിയാമ്മ പിള്ള, സജി എം. പോത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ച് നടക്കുന്ന ഫൊക്കാന ഒര്‍ലാണ്ടോ ഡിസ്നി ഫാമിലി കണ്‍വെന്‍ഷനോടനുബന്ധിച്ചായിരിക്കും തരെഞ്ഞെടുപ്പ് നടക്കുകയെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്  അറിയിച്ചു. ജൂലൈ 8 നു രാവിലെ നടക്കുന്ന ഫൊക്കാനയുടെ പൊതുയോഗത്തിനു ശേഷമായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രാവിലെ 8 മുതല്‍ ആരംഭിക്കും. അഡ്രസ്: Double Tree by Hilton,5780 Major Blvd, Orlando, FL, 32819.

തെരെഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മിറ്റി പുറത്തിറക്കിയ  പൊതു വിജ്ഞ്ജാപനം എല്ലാ അംഗ സംഘടനകള്‍ക്കും അയച്ചു നല്‍കിയതായി ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി അറിയിച്ചു. 

തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്: 
ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിര്‍ദേശ പത്രികയില്‍ ആയിരിക്കണം പത്രിക (nomination) സമര്‍പ്പിക്കേണ്ടത്. അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള അവസാന തിയതി 2022, മെയ് 6 നാണ്. അംഗത്വം പുതുക്കാത്ത അംഗസംഘടനകളില്‍ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും. 
നാമനിര്‍ദ്ദേശ പത്രിക (nomination) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 2022, മെയ് 23 നാണ്. ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പാടുള്ളു. ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവര്‍ (അംഗങ്ങള്‍)ക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അര്‍ഹതയുള്ളൂ.


നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകുന്നവര്‍ 1000 ഡോളറും ജനറല്‍ സെക്രട്ടറി , ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ 750 ഡോളര്‍ വീതവും വൈസ് പ്രസിഡണ്ട്, അസോസിയേറ്റ് സെക്രട്ടറി, അസോസിയേറ്റ് ട്രഷറര്‍, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവര്‍ 500 ഡോളര്‍ വീതവും റീജിയണല്‍ വൈസ് പ്രസിഡണ്ടുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ 250 ഡോളര്‍ വീതവും യൂത്ത് കമ്മിറ്റി അംഗങ്ങള്‍ 150 ഡോളര്‍ വീതവും തെരെഞ്ഞെടുപ്പ് ഫീസ് കെട്ടേണ്ടതാണ്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 2022 ജൂണ്‍ 6 നാണ്. പത്രിക പിന്‍വലിക്കാന്‍ രേഖാമൂലം എഴുതി  അറിയിക്കേണ്ടതാണ്. എല്ലാ അംഗസംഘടനകളും  2021ലെയോ 2022 ലെയോ ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അംഗത്വ ലിസ്റ്റിന്റെ പകര്‍പ്പും  യോഗ്യരായ ഡെലിഗേറ്റുമാരുടെ പേരുവിവരങ്ങള്‍ അതാത് സംഘടനകളുടെ പ്രസിഡണ്ട് സെക്രട്ടറി എന്നിവരുടെ ഒപ്പു സഹിതമുള്ള ലിസ്റ്റും ഫൊക്കാന സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.  ഡെലിഗേറ്റുമാര്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. റീജിയണല്‍ വൈസ് പ്രസിഡണ്ട് (ആര്‍,വി.പി) സ്ഥാനാര്‍ത്ഥികള്‍ക്കുന്നവര്‍ അതാതു  റീജിയനുകളില്‍ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളില്‍  അംഗത്വമുള്ളവരായിരിക്കണം. റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡണ്ടുമാരുടെയും മുന്‍ പ്രസിഡണ്ടുമാരുടെയും  മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.

 അതാതു സംഘടനകളുടെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കണം ഓരോ സ്ഥാനാര്‍ഥികളെയും നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ഇവരില്‍ മൂന്നില്‍ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിര്‍ദ്ദേശപത്രികയിലുണ്ടായിരിക്കണം. 

മേല്‍പ്പറഞ്ഞ ചട്ടങ്ങള്‍ പാലിക്കാത്ത നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷമപരിശോധനയില്‍ തള്ളിക്കളഞ്ഞേക്കാവുന്നതാണ്.

അംഗസംഘടനകളുടെ അംഗത്വം പുതുക്കുന്നതിനുള്ള ഫീസ് അതാത് അസോസിയേഷന്റെ ചെക്ക്  മുഖാന്തിരം മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് സെക്രട്ടറി സജിമോന്‍ ആന്റണി അറിയിച്ചു. മണി ഓര്‍ഡര്‍, കമ്പനി ചെക്ക്, ക്യാഷയേഴ്സ് ചെക്ക്, ക്യാഷ്, പേഴ്‌സണ്‍ ചെക്ക് എന്നിവ സ്വീകാര്യമായിരിക്കില്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. അഗത്വം പുതുക്കല്‍ സംബന്ധിച്ച പാക്കറ്റ് അല്ലെങ്കില്‍ ഇമെയില്‍ മുന്‍ വര്‍ഷത്തെ ഭാരവാഹികള്‍ക്ക് ലഭിച്ചാല്‍ എത്രയും വേഗം നിലവിലുള്ള ഭാരവാഹികള്‍ക്ക് കൈമാറേണ്ടതാണ്.

രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുക. 2022 മെയ് 23 നു ശേഷം ലഭിക്കുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും. അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികള്‍ക്ക് മാത്രമേ ജനറല്‍ ബോഡിയിലും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. അര്‍ഹതയുള്ള എല്ലാ പ്രതിനിധികളും ജനറല്‍ കൗണ്‍സില്‍ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാക്കേണ്ടതാണ്. കണ്‍വെന്‍ഷനോടനുബന്ധിച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍  പോസ്റ്റല്‍ വോട്ടുകള്‍, പ്രോക്‌സി വോട്ടുകള്‍ എന്നിവ അനുവദനീയമല്ല. അതേസമയം മഹാമാരി പോലുള്ള അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ നിലവില്‍ വന്നാല്‍ തെരെഞ്ഞടുപ്പ് മാറ്റി വയ്ക്കാനും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ രീതി മാറ്റുവാനുമുള്ള പൂര്‍ണ അധികാരം തെരെഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ പത്രികകള്‍ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താല്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.  ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പത്രികയുടെ ഒരു കോപ്പി ഇമെയില്‍ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്  സമര്‍പ്പിക്കാവുന്നതാണ്.

2022 ജൂണ്‍ 15 നു ശേഷം പ്രതിനിധികളെ (delegate) മാറ്റുവാന്‍ സാധിക്കുന്നതല്ല. ഒരു അംഗ സംഘടനയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നാഷണല്‍ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോര്‍ഡിലേക്കോ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടില്ല. ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലോ,  ട്രസ്റ്റി ബോര്‍ഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവര്‍ത്തന പരിചയമില്ലാത്തവര്‍ക്ക് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയില്ല.

മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികള്‍ ആയിട്ടുള്ളവര്‍ക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാന്‍ യോഗ്യത ഉണ്ടാകില്ല. തെരെഞ്ഞെടുപ്പ് വര്‍ഷം ജനവരി ഒന്നിനു ശേഷം പുതുതായി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ അപേക്ഷ ഇപ്പോള്‍ പരിഗണിക്കുന്നതല്ല. കണ്‍വെന്‍ഷന്‍ നടക്കുന്ന വേദികളിലോ ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ വഴി റിമോട്ട് ആയും തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ നടത്താനുള്ള പൂര്‍ണ അധികാരം തെരെഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം വഴിയും തെരെഞ്ഞെടുപ്പ് നടത്താനും കമ്മിറ്റിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ സംബന്ധിച്ചുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

ഫൊക്കാനയുടെ റീജിയണുകളും അവ ഉള്‍പ്പെടുന്ന സ്റ്റേറ്റുകളും :

Region 1. Maine, Vermont, New Hampshire, Massachusetts, Rhode Island, and Connecticut.

Region 2. Metro New York: Manhattan, Queens, Bronx, Brooklyn, Staten Island and Long Island

Region 3. Upstate New York: Westchester, Rockland, and all counties north of Westchester

Region 4. New Jersey

Region 5. Pennsylvania and Delaware

Region 6. Maryland, the District of Columbia, Virginia, West Virginia,

Region 7.  Alabama, Georgia, Tennessee. North Carolina, and South Carolina.

Region 8. Florida 

Region 9. Illinois, Misosuri, Kentucky, Ohio, Indiana, Iowa, Wisconsin, Minneosta, and Michigan

Region 10. Texas

Region 11. Oklahoma, Kansas, Nebraska, South Dakota, and North Dakota.

Region 12. California, New Mexico

Region 13. Nevada, Utah, Arizona, Colorado, Hawaii, Idaho, Montana, Oregon, Washington, and Wyoming.

Region 14. Ontario

Region 15. Quebec, Nova Scotia, Brunswick, Prince Edward Island and Newfoundland.

Region 16. British Columbia, Alberta, Manitoba, Northwest Territories, Saskatchewan, Y ukon

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക