Image

ബ്രക്‌സിറ്റിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്

Published on 28 April, 2022
 ബ്രക്‌സിറ്റിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്

ബെര്‍ലിന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ച നടപടിയുടെ യഥാര്‍ഥ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത് ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്കെന്ന് സൂചന.

നാലര ലക്ഷം സ്റ്റുഡന്റ് വിസയും രണ്ടര ലക്ഷം വര്‍ക്ക് വിസയുമാണ് ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും ലഭിച്ചിരിക്കുന്നത് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്കാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും.

2021 ജനുവരി ഒന്നു മുതലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബ്രിട്ടനിലെത്താനുള്ള മാനദണ്ഡങ്ങള്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരുടേതിനു സമാനമാക്കിയത്.

2021ല്‍ 2,39,987 വര്‍ക്ക് വിസ അനുവദിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 110 ശതമാനം കൂടുതലാണിത്. ഇതില്‍ പതിമൂന്ന് ശതമാനം മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭിച്ചിട്ടുള്ളത്. 70,099 വര്‍ക്ക് വിസ ഇന്ത്യക്കാര്‍ക്കു ലഭിച്ചു.

സ്‌ററുഡന്റ് വിസ അനുവദിക്കപ്പെട്ടത് 4,32,279 പേര്‍ക്ക്. ഇതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 89 ശതമാനം കൂടുതല്‍. യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് കിട്ടിയത് അഞ്ച് ശതമാനം മാത്രം. ഇന്ത്യക്കാര്‍ക്ക് 98,747 വിസ ലഭിച്ചു.

ജോസ് കുമ്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക