ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും

Published on 29 April, 2022
 ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും

 


അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു.

പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ മുഷ്രിഫ് മാളിലെ ഇന്ത്യന്‍ പാലസ് റസ്റ്ററന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനൂപ് , മാധ്യമ പ്രതിനിധികളായ റസാഖ് ഒരുമനയൂര്‍, എന്‍.എം. അബുബക്കര്‍, അനില്‍ സി. ഇടിക്കുള, സമീര്‍ കല്ലറ, ടി.പി. അനൂപ് , ടി.എസ്. നിസാമുദ്ദീന്‍, സഫറുള്ള പാലപ്പെട്ടി, ഷിജിന കണ്ണന്‍ദാസ് , പി. എം. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക