ബാലവേദി കുവൈറ്റ് ഫഹഹീല്‍ മേഖലക്ക് പുതിയ ഭാരവാഹികള്‍

Published on 01 May, 2022
 ബാലവേദി കുവൈറ്റ് ഫഹഹീല്‍ മേഖലക്ക് പുതിയ ഭാരവാഹികള്‍

 

കുവൈറ്റ്‌സിറ്റി: മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീല്‍ മേഖലയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഋഷി പ്രസീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ഋദ്വൈത് ഗോപിദാസ് സ്വാഗതവും ആന്‍സിലി തോമസ് വാര്‍ഷികറിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമ്മേളനം പ്രസിഡണ്ടായി ഋദ്വൈത് ഗോപിദാസിനേയും, സെക്രട്ടറിയായി അവനി വിനോദിനേയും,വൈസ് പ്രസിഡണ്ടായി ആഗ്‌നനസ്സ് പോള്‍സനെയും,ജോയിന്റ് സെക്രട്ടറിയായി മാധവ് സുരേഷിനെയും തെരഞ്ഞെടുത്തു.


പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് കലകുവൈറ്റ് ഫഹഹീല്‍ മേഖല സെക്രട്ടറി സജീവ് എബ്രഹാം , കല കുവൈറ്റ് സാഹ്യത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം ജോര്‍ജ് , ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി കുവൈറ്റ് പ്രസിഡന്റ് അനന്തിക ദിലീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി അവനി വിനോദ് സമ്മേളനത്തിന് നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക