Image

സെഹിയോന്‍ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ

Published on 07 May, 2022
 സെഹിയോന്‍ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ

 

ലണ്ടന്‍: കുടുംബ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിലൂടെ 'കുടുംബം ഒരു ദേവാലയം ' എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയില്‍ കണ്ടെത്തുന്ന , കുടുംബത്തിനും കുടുംബബന്ധങ്ങള്‍ക്കും പൈശാചിക ബന്ധനങ്ങളില്‍നിന്നും വിടുതല്‍ നല്‍കുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു.

ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാര്‍ത്ഥ സുവിശേഷവാഹകരാകുകയെന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓണ്‍ലൈന്‍ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക .


റവ.ഫാ.ഷൈജു നടുവത്താനിയില്‍ ആത്മീയ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍ ജോസ് കുര്യാക്കോസ് ഈ ശുശ്രൂഷ നയിക്കും .

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
www.sehionuk.org എന്ന ലിങ്കില്‍ ഈ ശുശ്രൂഷ ലൈവ് ആയും കൂടാതെ 8894210945എന്ന ഐഡി യില്‍ സൂം പ്ലാറ്റ് ഫോമിലും ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക