ഇന്ത്യന്‍ എംബസിയില്‍ ടാഗോര്‍ ജയന്തി ആഘോഷം സംഘടിപ്പിച്ചു

Published on 09 May, 2022
 ഇന്ത്യന്‍ എംബസിയില്‍ ടാഗോര്‍ ജയന്തി ആഘോഷം സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: രബീന്ദ്രനാഥ് ടാഗോറിന്റെ ജ·ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി പരിപാടി സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടാഗോറിന്റെ ഛായാചിത്രത്തില്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ടാഗോര്‍ ജയന്തി ആഘോഷം അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പ്രവാസി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയ്ക്ക് ദേശീയഗാനം നല്‍കിയ കവി എന്ന നിലയിലാണ് ഗുരുദേവ് രബീന്ദ്രനാഥ് ഓരോ ദിവസവും സ്മരിക്കപ്പെടുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. ടാഗോറിന്റെ രചനകള്‍ ഉള്‍പ്പെടുത്തി റീഡിംഗ് സെഷന് എംബസി ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീല്‍ നേതൃത്വം നല്‍കി. ക്വിസ്, മത്സര വിജയികള്‍ക്കുളള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക