ആസ്ട്രേലിയയില്‍ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മക്ക് പുതിയ നേതൃത്വം

Published on 10 May, 2022
 ആസ്ട്രേലിയയില്‍ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മക്ക് പുതിയ നേതൃത്വം
മെല്‍ബണ്‍ : കോവിഡിന്റെ മൂര്‍ദ്ധന്യത്തില്‍ ആസ്ട്രേലിയയില്‍ കുടുങ്ങി പോയ മലയാളികളെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് നാട്ടില്‍ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ആസ്ട്രേലിയ ഘടകം പുതിയ സേവന പദ്ധതികളുമായി വീണ്ടും വരുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇപ്പോള്‍ സംഘടനക്ക് പുതിയ നേതൃത്വം നിലവില്‍ വന്നിരിക്കുകയാണ്. ജെനോ ജേക്കബ് ( ഹോബാര്‍ട്ട് ) ആണ് ആസ്ട്രേലിയ ഘടകം പ്രസിഡന്റ്.ടൗണ്‍സ്വില്‍ നിന്നുള്ള വിനോദ് കൊല്ലംകുളം ആണ് ജനറല്‍ സെക്രട്ടറി. ബിനോയ് തോമസ് ( ഗോള്‍ഡ് കോസ്റ്റ് ) രക്ഷാധികാരിയും ബിനോയ് പോള്‍ ( പെര്‍ത്ത് ) ട്രഷററും ആണ്. മെല്‍ബണില്‍ നിന്നുള്ള അനസ് കുളങ്ങരയും ജിജോ ബേബിയും യഥാ ക്രമം വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും ആകും. മദനന്‍ ചെല്ലപ്പന്‍ ( MAV, മെല്‍ബണ്‍ ) സോയിസ് ടോം ( ഹോബാര്‍ട്ട് )എബി എബ്രഹാം ( മെല്‍ബണ്‍ ) തുടങ്ങിയവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് കുര്യാക്കോസ് ( ഗോള്‍ഡ് കോസ്റ്റ് ) ആണ് ഇന്റര്‍നാഷണല്‍ കമ്മറ്റി പ്രതിനിധി നാട്ടില്‍ അവശത അനുഭവിക്കുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജന വിഭാഗങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തിയുള്ള പദ്ധതികളും ആതുര സേവന രംഗത്ത് കൂടുതല്‍ സഹായ പദ്ധതികളും ഉടനെ ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജെനോ ജേക്കബ് അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക