Image

മുട്ടുചിറ സംഗമം പോര്‍ട്‌സ്മൗത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍ ജൂലൈ 22, 23, 24 തീയതികളില്‍

Published on 16 May, 2022
മുട്ടുചിറ സംഗമം പോര്‍ട്‌സ്മൗത്തിലെ ഫോര്‍ട്ട് പര്‍ ബ്രുക്കില്‍ ജൂലൈ 22, 23, 24 തീയതികളില്‍



പോര്‍ട്‌സ്മൗത്ത്(യുകെ): വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ പതിമൂന്നാമത് സംഗമം ജൂലൈ 22, 23, 24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പോര്‍ട്‌സ്മൗത്തിലെ ഫോര്‍ട്ട് പര്‍ബ്രുക്കില്‍ നടക്കും.

മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാല്‍ മുന്‍കൂട്ടി അറിയിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍
താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വന്‍ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനുമായ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിനു വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളര്‍പ്പിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ ഫാ. വര്‍ഗീസ് നടക്കല്‍ ആണ് മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരി. എല്ലാ വര്‍ഷവും അദ്ദേഹമര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്.

ജൂലൈ 22നു ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന സംഗമ പരിപാടികള്‍ ജൂലൈ 24നു ഉച്ചയോടെ അവസാനിക്കും. വിവിധ തരം കലാകായിക പരിപാടികളും മത്സരങ്ങളും സംഗമം വര്‍ണ ശബളമാക്കും . നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും .


ജോണി കണിവേലില്‍ കണ്‍വീനറായി, രാജു കുര്യന്‍ ഇളമ്പാശേരില്‍ , ബൈജു കുര്യന്‍ ഇളമ്പാശേരില്‍ , ബിനു ജേക്കബ് കൊട്ടാരത്തില്‍, ബിന്ദു ബൈജു കൊട്ടാരത്തില്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് ഈ പ്രാവശ്യത്തെ മുട്ടുചിറ സംഗമം ഒരുങ്ങുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്. പ്രധാന സംഗമ ദിനമായ ജൂലൈ 23 നു ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ കാല സ്മരണകള്‍ അയവിറക്കാന്‍ കൂട്ടായ്മ അവസരമൊരുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ജോണി കണിവേലില്‍ 07889800292, ബിനു കൊട്ടാരത്തില്‍ 07830527516, രാജു ഇളമ്പാശേരില്‍ 07886662537, ബൈജു ഇളമ്പാശേരില്‍ 07815313185, ബിന്ദു കൊട്ടാരത്തില്‍
07897821258.

സംഗമം അഡ്രസ് : The Peter Ashley Activity Centre, Fort Purbrook Portsdown Hill Road
Cosham, Portsmouth, PO6 1BJ

സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക