കെജെപിഎസ് വനിത വേദിക്ക് പുതിയ നേതൃത്വം

Published on 16 May, 2022
 കെജെപിഎസ് വനിത വേദിക്ക് പുതിയ നേതൃത്വം

 

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി രഞ്ജന ബിനില്‍ (കണ്‍വീനര്‍), റീനി ബിനോയ് , വിജില അനന്ത കുമാര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), രാജിമോള്‍, സൂസമ്മ ലാലപ്പന്‍, അമൃതവല്ലി സുഗതന്‍ , വിജിമോള്‍ , നജീറ മുഹമ്മദ്, ബിന്ദു സുശീലന്‍, മിനി ഗീവര്‍ഗ്ഗീസ്, സൗമ്യ മോള്‍ സുരേന്ദ്രന്‍, ലക്ഷ്മി കൃഷ്ണകുമാര്‍, രമ്യ രാജേഷ്, എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങാളായും തെരഞ്ഞെടുത്തു.

കണ്‍വീനര്‍ റീനി ബിനോയി അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജിമോള്‍ സ്വാഗതവും ആര്യ സുഗതന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്‍വീനര്‍ അവതരിപ്പിച്ചു. ജയാബാബു, ചിഞ്ചു, ബിന്‍സി അജി, ലിബി ബിജൂ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യു , ട്രഷറര്‍ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് ഡോ.സുബു തോമസ്, ജോയിന്റ് ട്രഷറര്‍ സലില്‍ വര്‍മ്മ, സെക്രട്ടറിമാരായ ജയന്‍ സദാശിവന്‍, പ്രമീള്‍ പ്രഭാകരന്‍, റെജി മത്തായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. രഞ്ജന ബിനില്‍ നന്ദി പറഞ്ഞു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക