Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികള്‍

Published on 18 May, 2022
 കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികള്‍

 

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിജിന്‍ രാജ് (പ്രസിഡന്റ്), സി. ഹനീഫ്, കെ. ഷൈജിത്ത് (വൈസ് പ്രസിഡന്റുമാര്‍), കെ. ഫൈസല്‍ (ജനറല്‍ സെക്രട്ടറി), സി. ശ്രീനിഷ് (ജോയിന്റ് സെക്രെട്ടറി), പി.വി. വിനീഷ് (ട്രഷറര്‍), നിഖില്‍ പവൂര്‍ (ജോയിന്റ് ട്രഷറര്‍), അനില്‍കുമാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പ്രബീഷ്.ബി ( വെല്‍ഫയെര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്), അസ്ലം.ടി.വി (ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍), സബീഷ്.കെ.കെ (വെബ് ആന്‍ഡ് ഐ ടി),അജിത്ത്കുമാര്‍.കെ.എം (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), നജീബ്.പി.വി (മെംബെര്‍ഷിപ് ആന്‍ഡ് ഡാറ്റ മാനെജ്‌മെന്റ്), ജാവേദ് ബിന്‍ ഹമീദ് (സ്‌പോര്‍ട്‌സ്) എന്നിവരെയും യോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു. രക്ഷാധികാരി പ്രമോദ്. ആര്‍.ബി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.

സൂം പ്ലാറ്റ്ഫോമില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ്.സി അധ്യക്ഷത വഹിച്ചു.. ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജാവേദ് ബിന്‍ ഹമീദ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. ഹനീഫ്.സി, ഷൈജിത്ത്.കെ, ജാവേദ് ബിന്‍ ഹമീദ്, പ്രമോദ്.ആര്‍.ബി, ശ്രീനിഷ്.സി, അസ്ലം.ടി.വി, പ്രശാന്ത്, ശിവദാസ് പിലാക്കാട്ട്, സബീഷ്, അജിത്ത്, ശിവകുമാര്‍, രാഗേഷ് പറമ്പത്ത്, പ്രിയേഷ്, ജയേഷ് , ദിനേശന്‍.സി.പി, ജിനേഷ്, സിസിത, അനീച, ജ്യോതി, ദിവ്യ, സഫിയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഷൈജിത്ത്.കെ സ്വാഗതവും ജാവേദ് ബിന്‍ ഹമീദ് നന്ദിയും പറഞ്ഞു.


സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക