Image

ക്രോയിഡണില്‍ ടി.ഹരിദാസ് മെമ്മോറിയല്‍ അവാര്‍ഡ് ദാനവും കലാ സന്ധ്യയും മേയ് 22-ന്

Published on 19 May, 2022
 ക്രോയിഡണില്‍ ടി.ഹരിദാസ് മെമ്മോറിയല്‍ അവാര്‍ഡ് ദാനവും കലാ സന്ധ്യയും മേയ് 22-ന്

 

ക്രോയിഡോണ്‍ (യുകെ): ജീവകാരുണ്യ-രാഷ്ട്രീയ-സാമൂഹ്യ-ആല്‍മിയ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യവും ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മൂന്നു പതിറ്റാണ്ടിലേറെ സേവനം അനുഷ്ടിച്ച ഹോട്ടല്‍ വ്യവസായിയും, ഒഐസിസി (യുകെ) ജനറല്‍ കണ്‍വീനറും ആയിരുന്ന ടി ഹരിദാസിന്റെ സ്മരണാര്‍ഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യസേവകര്‍ക്കുള്ള അവാര്‍ഡുദാനവും, കള്‍ച്ചറല്‍ ഇവന്റും മേയ് 22 നു (ഞായര്‍) ക്രോയിഡണില്‍ നടക്കും.

വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ വിരേന്ദ്രശര്‍മ എംപി മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (മുന്‍ മേയര്‍), ബ്രാഡ്ലി സ്റ്റോക്ക് ബ്രിസ്റ്റോളിന്റെ മുന്‍ മേയര്‍ കൗണ്‍സിലര്‍ ടോം ആദിത്യ, മുന്‍ മേയറും കൗണ്‍സിലറുമായ ഫിലിപ്പ് എബ്രാഹം തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കുചേരും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 25 നോമിനേഷനുകളില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത അഞ്ചംഗ അന്തിമ ലിസ്റ്റിലേക്ക് എത്തിച്ചേര്‍ന്നത്. കാര്‍മല്‍ മിറാന്‍ഡാ, ജയന്തി ആന്റണി, റോയി സ്റ്റീഫന്‍, ടോണി ചെറിയാന്‍, മംഗളന്‍ വിദ്യാസാഗരന്‍ എന്നിവരാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടിയ പ്രശസ്തരായ സാമൂഹ്യപ്രവര്‍ത്തകര്‍. ഇവരില്‍ നിന്നും അന്തിമ വിജയിയെ അവാര്‍ഡ് ദാന വേദിയില്‍ വച്ചായിരിക്കും പ്രഖ്യാപിയ്ക്കുക. റണ്ണേഴ്സായിട്ടുള്ളവര്‍ക്കു മൊമെന്റോ നല്‍കി ആദരിക്കും.

യുകെയില്‍ പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന, പ്രഗത്ഭരും പരിചയ സമ്പന്നരും നിഷ്പക്ഷരുമായ ഒരു ജഡ്ജിംഗ് പാനല്‍ ആണ് അവാര്‍ഡ് ദാന ലിസ്റ്റിന് അന്തിമരൂപം നല്‍കുവാന്‍ ഒഐസിസി നിയോഗിച്ചത്. ഡോ.ജോഷി ജോസ് (ചെയര്‍മാന്‍), കൗണ്‍സിലര്‍ ഫിലിഫ് അബ്രാഹം, സുജു ഡാനിയേല്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), ഷൈനു മാത്യു (പൊതുപ്രവര്‍ത്തക),കെ.ആര്‍. ഷൈജുമോന്‍ (ജേര്‍ണലിസ്റ്റ്), അജിത് പാലിയത്ത് (സാമൂഹ്യ പ്രവര്‍ത്തകന്‍) എന്നിവരാണ് ജഡ്ജസ് പാനലില്‍ ഉള്ളവര്‍.

ലണ്ടന്‍ മലയാളികളുടെ ഈറ്റില്ലവും സാംസ്‌കാരിക കേന്ദ്രവും ഹരിദാസിന് ഏറെ പ്രിയപ്പെട്ടയിടവുമായിരുന്ന ക്രോയിഡോണില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകള്‍, ഒഐസിസി യുടെ സംഘാടക മികവിന്റെ പ്രാവീണ്യവും സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക തലങ്ങളിലുള്ള ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യവും വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തവും കൊണ്ട് ടി. ഹരിദാസിനോടുള്ള ആദരവും അനുസ്മരണവും പ്രൗഡ ഗംഭീരമാവുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബേബികുട്ടി ജോര്‍ജ് അവകാശപ്പെട്ടു.


അവാര്‍ഡ് ദാന സമ്മേളനം ഏറ്റവും വിജയപ്രദമാക്കുന്നതിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തനനിരതരായി അണിയറയില്‍ സജ്ജമാണ്. ബേബികുട്ടി ജോര്‍ജ്, ഡോ ജോഷിജോസ്,
ഒഐസിസി യൂറോപ്യന്‍ കോഓര്‍ഡിനേറ്റര്‍ സുനില്‍ രവീന്ദ്രന്‍, പ്രസിഡന്റ് കെകെ മോഹന്‍ദാസ്, ഷാജി ആനന്ദ് ,സുജു ഡാനിയല്‍, അല്‍ഷര്‍ അലി,ഷൈനു മാത്യു, സന്തോഷ് ബഞ്ചമിന്‍, അപ്പാഗഫൂര്‍, ജവഹര്‍ ലാല്‍, മഹേഷ് കുമാര്‍, ജയന്‍ റാന്‍, വില്‍സണ്‍ ജോര്‍ജ് , ബിജു വര്‍ഗീസ്, ബിജുനാഥ്, അഷ്‌റഫ് അബ്ഡുള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

അവാര്‍ഡ് ദാന ചടങ്ങ് കൂടുതല്‍ ആകര്‍ഷകവും വര്‍ണഭവുമാക്കുന്നതിനായി മെഗാ മൂസിക്കല്‍- കോമഡിഷോ, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഘുഭക്ഷണവും ക്രമീകരിക്കും.

യുകെയില്‍ ഏറെ മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തു നിറുത്തിയിരുന്ന ടി. ഹരിദാസിനെ അനുസ്മരിക്കുവാനും, അദ്ദേഹത്തിന്റെ നാമഥേയത്തില്‍ ഒഐസിസി പ്രഖ്യാപിച്ചിട്ടുള്ള മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അംഗീകാരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കര്‍മ്മ നിരതരായ നന്മയുടെ വക്താക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ഏറെക്കാലമായി നഷ്ടപ്പെട്ടിരുന്ന കലാ വിരുന്നിന് വീണുകിട്ടിയ സുവര്‍ണാവസരം മുതലെടുക്കുവാനും സ്‌നേഹസൗഹൃദങ്ങള്‍ പുതുക്കുന്നതിനും ലഭിക്കുന്ന ഈ അവാര്‍ഡ് ദാന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘ കമ്മറ്റി അറിയിച്ചു.

പ്രവേശനം സൗജന്യമായിരിക്കും. വാഹങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Award Ceremony Venue:-
HARRIS ACADEMY PURLEY, KENDRA HALL ROAD,
SOUTH CROYDON, CR2 6DT

അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക