Image

ഗ്രിഫിത് സര്‍വകലാശാലയുടെ ഗ്രിഫിത് മേറ്റായി മലയാളി വിദ്യാര്‍ഥിനി

Published on 27 May, 2022
 ഗ്രിഫിത് സര്‍വകലാശാലയുടെ ഗ്രിഫിത് മേറ്റായി മലയാളി വിദ്യാര്‍ഥിനി

ബ്രിസ്ബെയ്ന്‍: ക്യൂന്‍സ്ലാന്‍ഡ് ഗ്രിഫിത് സര്‍വകലാശാലയുടെ ഗ്രിഫിത് മേറ്റായി മലയാളി വിദ്യാര്‍ഥിനിയായ തെരേസ ജോയിയെ തെരഞ്ഞെടുത്തു. വിവിധ ഘട്ടങ്ങളായുള്ള അഭിമുഖത്തിന് ശേഷമാണ് ഗ്രിഫിത്തിലെ ക്രിമിനോളജി-സൈക്കോളജി വിദ്യാര്‍ഥിനിയായ തെരേസ ജോയിയെ സര്‍വകലാശാല അധികൃതര്‍ ഗ്രിഫിത് മേറ്റ് ടീമിലേയ്ക്ക് തെരഞ്ഞെടുത്തത്. പതിനൊന്നോളം അംഗങ്ങളാണ് ടീമിലുള്ളത്.


യൂണിവേഴ്സിറ്റിയിലേക്കെത്തുന്ന വിദേശീയരായ വിദ്യാര്‍ഥികളെ ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുക, ദേശീയ, രാജ്യാന്തര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുക വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇംഗ്ലിഷ് ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുക, ഓഫ്ലൈന്‍-ഓണ്‍ലൈന്‍ പരിപാടികളില്‍ പതിവായി ഇടപെടുക തുടങ്ങി വിദ്യാര്‍ത്ഥികളുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്നതിനുള്ള സര്‍വകലാശാലയുടെ പ്രത്യേക ടീം ആണ് ഗ്രിഫിത് മേറ്റ്സ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക