ജിമ്മി ജോര്‍ജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ഡാളസ് സ്‌ട്രൈക്കേഴ്‌സ് വിജയികള്‍ 

Published on 30 May, 2022
ജിമ്മി ജോര്‍ജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ഡാളസ് സ്‌ട്രൈക്കേഴ്‌സ് വിജയികള്‍ 

ചിക്കാഗോ: 32-മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ കൈരളി ലയൺസിനെ പരാജയപ്പെടുത്തി ഡാലസ് സ്‌ട്രൈക്കേഴ്‌സ് വിജയികളായി.

ചിക്കാഗോ കൈരളി ലയണ്‍സും കേരള വോളിബോള്‍ ലീഗ് നോര്‍ത്ത് അമേര്‍ക്കയും ചേര്‍ന്നു സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഡാളസ് സ്ട്രൈക്കേഴ്സ്, ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ്, കാലിഫോര്‍ണിയ ബ്ലസ്റ്റേഴ്സ്, വാഷിംഗ്ടണ്‍ കിംഗ്സ്, ന്യു യോര്‍ക്ക് സ്പൈക്കേഴ്സ്, ബഫലോ സോള്‍ഡിയേഴ്സ്, ഫിലഡല്‍ഫിയ ഫില്ലി സ്റ്റാഴ്സ്, ചിക്കാഗോ കൈരളി ലയണ്‍സ്-എ, ചിക്കാഗോ കൈരളി ലയണ്‍സ് -ബി എന്നീ ടീമുകളാണ് മാറ്റുരച്ചത്. 

ടൂര്‍ണമെന്റിന്റെ വിശിഷ്ടാതിഥി മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരമായ അബ്ദുള്‍ റസാക്കായിരുന്നു
 
സംഘാടക കമ്മിറ്റികളുടെ പ്രവര്‍ത്തനമികവ് ഈ ടൂര്‍ണമെന്റിന്റെ വിജയത്തിന് തിളക്കം കൂട്ടിയതായി കൈരളി ലയണ്‍സ് പ്രസിഡന്റ് സിബി കദളിമറ്റവും ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലും പറഞ്ഞു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക