Image

ജാതി, മതഭേദമെന്യേ എല്ലാവരും ഒരുമയോട് വസിയ്ക്കുന്ന ഇന്ത്യയെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം

Published on 30 May, 2022
ജാതി, മതഭേദമെന്യേ എല്ലാവരും ഒരുമയോട് വസിയ്ക്കുന്ന ഇന്ത്യയെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: നവയുഗം

അല്‍കോബാര്‍:  ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ പരസ്പരം വെറുക്കുന്ന സാഹചര്യം സൃഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പരാജയപ്പെടുത്തി, എല്ലാവരും ഒരുമയോടെ വസിയ്ക്കുന്ന മതേതരഇന്ത്യയെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഉണ്ണിപൂച്ചെടിയല്‍ പറഞ്ഞു.

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനത്തിന് കോശി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.  ബിജു വര്‍ക്കി സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തക റിപ്പോര്‍ട്ടിന് മേല്‍ ചര്‍ച്ച നടന്നു.

നവയുഗം കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംഘടനവിശദീകരണം നടത്തി സംസാരിച്ചു. സമ്മേളനത്തിന് ജീതേഷ് സ്വാഗതവും, രവി നന്ദിയും പറഞ്ഞു.

റാക്ക യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി രവി ആന്ത്രോട് (പ്രസിഡന്റ്), സിജു മാത്യു (വൈസ് പ്രസിഡന്റ്), ജിതേഷ് എം.സി (സെക്രട്ടറി), ഷൈജു തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഒപ്പം പതിമൂന്നംഗ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

ഫോട്ടോ: 
നവയുഗം റാക്ക ഈസ്റ്റ് ഭാരവാഹികള്‍
രവി ആന്ത്രോട്  - പ്രസിഡന്റ്
ജിതേഷ് എം.സി - സെക്രട്ടറി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക