കേരള എക്‌സിറ്റര്‍ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം

Published on 31 May, 2022
 കേരള എക്‌സിറ്റര്‍ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം

 

എക്‌സിറ്റര്‍: യുകെയിലെ മലയാളി കൂട്ടായ്മയായ കേരള എക്‌സിറ്റര്‍ കമ്മ്യൂണിറ്റിക്ക് പുതിയ ഭരണ നേതൃത്വം. പ്രസിഡന്റ്. മീഡിയാ കോര്‍ഡിനേറ്റര്‍ ഒഴികെയുള്ള എല്ലാം പദവികളിലേക്കും പുതുമുഖങ്ങളാണ് എത്തിയിരിക്കുന്നത്.

21ന് വോണ്‍ഫോര്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ ചെയര്‍മാന്‍ ബാബു ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റിയുടെ ആദ്യ യോഗത്തില്‍ പ്രസിഡന്റായി രാജേഷ് നായരെയും വൈസ് പ്രസിഡന്റായി നീതു ടോണിയെയും തെരഞ്ഞെടുത്തു.

 
ഷിബിന്‍ രാജന്‍ (സെക്രട്ടറി), അനുഭവ് തോമസ് (ട്രഷറര്‍), സിജോമോന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ജീനോ ബേബി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ആദിത്യന്‍ എസ്. കുമാര്‍ (യൂത്ത് ആന്റ് യൂണി കോര്‍ഡിനേറ്റര്‍), സെബാസ്റ്റ്യന്‍ സ്‌കറിയ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഇവര്‍ക്കൊപ്പം ജിന്നി തോമസ്, ജിജോ ജോര്‍ജ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കും.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക