പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് കേളി കുടുംബവേദി

Published on 07 June, 2022
 പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് കേളി കുടുംബവേദി

 

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവകേരളം പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ന്ധനാടാകെ നവകേരളം പച്ചത്തുരുത്ത് ' എന്ന പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ കുടുംബവേദിയിലെ കുട്ടികള്‍ വൃക്ഷതൈകള്‍ നട്ടു.


പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേളി കുടുംബവേദി ഒരുക്കിയ പരിപാടിക്ക് പ്രസിഡന്റ് പ്രിയ വിനോദ് നേതൃത്വം നല്‍കി. കുടുംബവേദി അംഗങ്ങള്‍ അവര്‍ക്ക് സാധ്യമായ എല്ലാ പ്രദേശങ്ങളിലും കുട്ടികള്‍ വൃക്ഷത്തൈകള്‍ നട്ടു. കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫസീല നസീര്‍, നസീര്‍ മുള്ളൂര്‍ക്കര, വിനോദ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സന്ധ്യ രാജ്, ജയരാജ്, ഗീത ജയരാജ്, അംഗങ്ങളായ ഗിരീഷ് കുമാര്‍, വിദ്യ ഗിരിഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക