മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂലൈ രണ്ടിന്

Published on 07 June, 2022
 മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂലൈ രണ്ടിന്

 

മെയ്ഡ്‌സ്റ്റോണ്‍ : കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓള്‍ യുകെ ടി20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ് ജൂലൈ 2 ശനിയാഴ്ച മെയ്ഡ്‌സ്റ്റോണ്‍ ആതിഥ്യമരുളുന്നത്. ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ വിജയത്തത്തെത്തുടര്‍ന്ന് കൂടുതല്‍ മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് എംഎംഎ കമ്മറ്റി ലക്ഷ്യമിടുന്നത്.

മെയ്ഡ്‌സ്റ്റോണ്‍ ഓക് വുഡ് പാര്‍ക്ക് ഗ്രൗണ്ടിലും സെന്റ് അഗസ്റ്റിന്‍സ് ഗ്രൗണ്ടിലുമായി രാവിലെ 8 മുതല്‍ ആരംഭിക്കുന്ന മത്സരക്കളിയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 ടീമുകള്‍ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. വിജയിലകള്‍ക്ക് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 750 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡും എംഎംഎ നല്‍കുന്ന എവര്‍റോളിംഗ് ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 450 പൗണ്ടും എംഎംഎ എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 200 പൗണ്ടും എംഎംഎ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദി മാച്ച് എന്നിവര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ലഭിക്കും.


കാണികള്‍ക്ക് മത്സരം വീക്ഷിക്കുവാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കില്‍ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. കാറുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യക പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നന്പര്‍: 07715602294 (പ്രവീണ്‍) 07824775436 (ശ്രീജിത്ത്), 07735883716 (അജിത്).

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക