ഡാനിയേല്‍ കാച്ചപ്പിള്ളി കേളി രാജ്യാന്തര കലാമേളയിലെ ബാലപ്രതിഭ

Published on 07 June, 2022
 ഡാനിയേല്‍ കാച്ചപ്പിള്ളി കേളി രാജ്യാന്തര കലാമേളയിലെ ബാലപ്രതിഭ

 

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജൂണ്‍ 4, 5 തീയതികളില്‍ നടന്ന രാജ്യാന്തര കലാമേളയില്‍ തിളങ്ങിയ ഡാനിയേല്‍ കാച്ചപ്പിള്ളി ബലപ്രതിഭ പട്ടം നേടി.


കുരുന്നുകളുടെ കലാപോഷണത്തിന് ബാലികാ ബാലന്മാര്‍ക്ക് വേണ്ടി ഒരുക്കിയ ഇനങ്ങളില്‍ നിന്നും മൂന്ന് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ഡാനപ്പന്‍ എന്ന് വിളിക്കുന്ന ഡാനിയേല്‍ കാച്ചപ്പിള്ളി തോമസ് ഈ ഇനത്തില്‍ വ്യക്തിഗത ചാന്പ്യനായത്.


സ്റ്റോറി ടെല്ലിംഗും ഫാന്‍സി ഡ്രസിലും ഗ്രൂപ്പ് ഡാന്‍സിലും ഒന്നാംസ്ഥാനവും സോളോ സോംഗ് കരോക്കയില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേല്‍ കാച്ചപ്പിള്ളി ശ്രദ്ധ നേടിയത്. കേളി ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബില്‍ട്ടണില്‍ താമസിക്കുന്ന മഞ്ജു ഫൈസല്‍ കാച്ചപ്പിള്ളി ദന്പതിമാരുടെ പുത്രനാണ്.

ജേക്കബ് മാളിയേക്കല്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക