സെവന്‍ ബീറ്റ്‌സ് സംഗീതോല്‍സവം സീസണ്‍ -5 മെഗാ മ്യൂസിക്കല്‍ ഇവന്റിനു തിരിതെളിയാന്‍ ഇനി 30 നാള്‍

Published on 08 June, 2022
 സെവന്‍ ബീറ്റ്‌സ് സംഗീതോല്‍സവം സീസണ്‍ -5 മെഗാ മ്യൂസിക്കല്‍ ഇവന്റിനു തിരിതെളിയാന്‍ ഇനി 30 നാള്‍

 

ലണ്ടന്‍: കഴിഞ്ഞ നാലുവര്‍ഷമായി യൂകെയില്‍ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോല്‍സവം & ചാരിറ്റി ഇവന്റ് കോവിഡ് നല്‍കിയ ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സീസണ്‍ - 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്‌ഫോര്‍ഡിലെ അഡിസണ്‍ സെന്ററില്‍ ജുലൈ 9 ശനിയാഴ്ച 3 മുതല്‍ അരങ്ങേറുന്നു.


കഴിഞ്ഞ നാലു വര്‍ഷമായി യൂകെയില്‍ നിരവധി കലാകാര·ാര്‍ക്കും കലാകാരികള്‍ക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിര്‍ദ്ധനരായ കുടുംങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്നതില്‍ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സംഗീതോത്സവത്തില്‍ യൂകെയിലെ യുവതലമുറയിലെ 15ല്‍ അധികം യുവ പ്രതിഭകള്‍ ഒഎന്‍വി സംഗീതവുമായിയെത്തുന്നു കൂടാതെ വിവിധ വേദികളില്‍ കഴിവുതെളിയിച്ച കലാകാരികളും കലാകാര·ാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങള്‍ക്ക് പുറമേ കലാഭവന്‍ നൈസ് കൊറിയോഗ്രാഫി ചെയ്‌തൊരുക്കുന്ന വെസ്റ്റേണ്‍ സെലിബ്രിറ്റി നൃത്തവും സംഗീതോത്സവം സീസണ്‍ 5 ന് മാറ്റേകും.

യൂകെയിലെ പാര്‍ലമെന്റ് മെബേഴ്‌സും മറ്റു പ്രശസ്ത വ്യക്തികളും മുഖ്യ അതിഥികളായെത്തുന്ന സീസണ്‍ 5-ല്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കുന്നു. അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിതഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഒന്‍വി കുറിപ്പിന്റെ അനുസ്മരണവും നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍,കൂടാതെ മറ്റു സ്‌പോണ്‍സേര്‍സ്: പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ദി ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, എല്‍ജിആര്‍ ഹെല്‍ത് കെയര്‍ ലിമിറ്റഡ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, എസെന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റ് ബെഡ്‌ഫോര്‍ഡ്, തട്ടുകട റസ്റ്ററന്റ് ലണ്ടന്‍, കെയ്ക്ക് ആര്‍ട് വാറ്റ്‌ഫോര്‍ഡ്, ബ്രിട്ട് എക്‌സല്‍ കണ്‍സള്‍ട്ടന്‍സി, ആബ്‌സ് ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ്, സ്മാര്‍ട്ട് വെയര്‍ ഔട്ട്ഫിറ്റ്‌സ്, ടേസ്റ്റി ചിക്കന്‍ ബെഡ്‌ഫോര്‍ഡ് എന്നിവരാണ്.


ബെഡ്‌ഫോര്‍ഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെയും ബെഡ്‌ഫോര്‍ഡ് ബോറോ കൗണ്‍സില്‍, വണ്‍ ആര്‍ക് യുകെ എന്നിവരുടെ പരിപൂര്‍ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസണ്‍- 5 അരങ്ങേറുക. റേഡിയോ പാര്‍ട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോര്‍ട് ചെയ്യുന്നത് സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെര്‍ഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,ബി.ടി.എം ഫോട്ടോഗ്രാഫി എന്നിവരാണ്. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന 'കേരളാ ഹട്ട് റസ്റ്ററന്റ് നോര്‍ത്താംപ്ടണ്‍ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും കുടുംബമായി ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

ജോമോന്‍ മാമൂട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക