Image

നഴ്‌സസ് ശില്പശാല ലീഡ്‌സില്‍

Published on 10 June, 2022
 നഴ്‌സസ് ശില്പശാല ലീഡ്‌സില്‍

 

ലണ്ടന്‍: യുക്മ നേഴ്‌സ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്‌സസ് ശില്പശാല ശനിയാഴ്ച യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ്) പങ്കെടുക്കും. യുക്മ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (ഡയറക്ടര്‍ ഓഫ് അഡ്വാന്‍സ്ഡ് പ്രാക്ടീസ്), അഷിത സേവ്യര്‍ (സീനിയര്‍ നഴ്‌സ് ), വിനീത അബി(അസ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രക്ടീഷനര്‍), റീന ഫിലിപ്പ് (എ സി പി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

ലീഡ്‌സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അവരുടെ പ്രഫഷണല്‍ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയില്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനും, നഴ്‌സുമാരുടെ ക്ഷേമത്തിന് ഉപയോഗമാകുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് ലീഡ്‌സില്‍ ആദ്യമായി ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


നാളെ ജൂണ്‍ 11ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രണ്ടു മണി വരെയായിരിക്കും പരിപാടി നടക്കുക. പുതിയതായി യുകെയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി യുക്മ നഴ്‌സസ് ഫോറവും, ലീഡ്‌സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നഴ്‌സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം : Anglers club, 75 stoney Rock Lane, LS9 7TB,
Leeds.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക