ജൂബിലി വര്‍ഷത്തില്‍ രണ്ടു മെഗാ ഇവന്റുകളുമായി ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ്

Published on 10 June, 2022
 ജൂബിലി വര്‍ഷത്തില്‍ രണ്ടു മെഗാ ഇവന്റുകളുമായി ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ്

 

സൂറിച്ച്: ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇരുപതാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം രണ്ടു മെഗാ ഇവന്റുകള്‍ ഒരുക്കും. മികവാര്‍ന്ന സെലിബ്രിറ്റികളേയും ,കലാകാരന്‍മാരേയും ഉള്‍പ്പെടുത്തികൊണ്ട് ഓണം ജൂബിലി നിറവില്‍ ബി ഫ്രണ്ട്സ് ഓഗസ്റ്റ് 27 നു സൂറിച്ചില്‍ കുസനാഹ്റ്റിലെ ഹെസ്ലിഹാളില്‍ ആഘോഷിക്കും.


അതുപോലെ കഴിഞ്ഞ വര്‍ഷം സംഘടനാ തുടക്കമിട്ട, സ്വിറ്റ്‌സര്‍ലന്‍ണ്ടിലെ സെക്കന്‍ഡ് ജനറേഷന്‍ വളരെ താത്പര്യത്തോടെ ഏറ്റെടുത്ത വടം വലി മല്‍സരവും അതോടൊപ്പം ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും കൂടാതെ മെഗാ മ്യൂസിക്കല്‍ നൈറ്റും ഉള്‍പ്പെടുത്തി ഉല്‍സവ് 2022 എന്ന പേരില്‍ സെപ്റ്റബര്‍ 24 ന് സൂറിച്ചില്‍ വച്ച് മറ്റൊരു മെഗാ ഈവന്റും നടത്തപ്പെടുന്നു.

ജിമ്മി കൊരട്ടിക്കാട്ടുതറയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക