യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് മലയാള പാഠ്യ  പദ്ധതി -ജിജു കുളങ്ങര , ജോർജ് ചെറായിൽ  ഇന്ത്യ പ്രസ് ക്ലബ്  കോർഡിനേറ്റർമാർ

Published on 12 June, 2022
യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് മലയാള പാഠ്യ  പദ്ധതി -ജിജു കുളങ്ങര , ജോർജ് ചെറായിൽ  ഇന്ത്യ പ്രസ് ക്ലബ്  കോർഡിനേറ്റർമാർ

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസിന് കീഴിൽ നടന്ന് വരുന്ന,  അമേരിക്കൻ  യൂണിവേഴ്‌സിറ്റികളിൽ നടത്തുന്ന ഏക  മലയാള പാഠ്യപദ്ധതിക്ക്, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻറെ സഹകരണം ലഭ്യമാക്കാൻ  ഇന്ത്യ പ്രസ് ക്ലബ് രംഗത്ത്.

ഭാഗീകമായി ഫെഡറൽ ഗവൺമെന്റിന്റേയും, യൂണിവേഴ്സിറ്റിയുടെയും, മലയാള ഭാഷ സ്നേഹികളുടെയും , മറ്റ് സംഭാവനകളുടെയും പിൻബലത്തിലാണ് നിലവിൽ മലയാള പാഠ്യ പദ്ധതി നടന്നുവന്നിരുന്നത് . എന്നാൽ നിലവിലെ പ്രതികൂല  സാമ്പത്തിക സ്ഥിതി   ഈ പദ്ധതിയുടെ നിലനിൽപിന്നെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്  പാഠ്യ പദ്ധതി നിലനിർത്താൻ   സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള   പ്രചാരണ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ   ഇന്ത്യ പ്രസ് ക്ലബ്  തീരുമാനമെടുത്തത്  

 പ്രചാരണപരിപാടികൾക്ക് രൂപം നൽകാൻ ജിജു തോമസ് കുളങ്ങര , ജോർജ് ചെറായിൽ എന്നിവരെ ദേശീയ പ്രവർത്തക സമിതി യോഗം കോർഡിനേറ്റർമാരായി നിയോഗിച്ചതായി  ഇന്ത്യ പ്രസ് ക്ലബ് പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്  ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . യോഗത്തിൽ  പ്രസിഡണ്ട്   ഇലെക്ട്  സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോ. സെക്രട്ടറി സുധ പ്ളക്കാട്ട് , ജോ. ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ   ജോർജ് ചെറായിൽ   എന്നിവരും സംബന്ധിച്ചു.

പദ്ധതി സംബന്ധിച്ച പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും , വിശദവിവരങ്ങൾ പിന്നീട് അറിയുക്കുന്നതാണെന്നും കോർഡിനേറ്റർസ് അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക