Image

സന്തോഷ് കരിന്പുഴ ലോക കേരളസഭാംഗം

Published on 15 June, 2022
 സന്തോഷ് കരിന്പുഴ ലോക കേരളസഭാംഗം

 

സിഡ്‌നി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്തോഷ് കരിന്പുഴയെ ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു. കേരളകലാമണ്ഡലം അവാര്‍ഡ്, പ്രവാസി ഭാരതി അവാര്‍ഡ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഇന്ത്യന്‍ ഒറിജിന്‍ (ഏഛജകഛ) അവാര്‍ഡ് , ഭാരതീയ വിദ്യാഭവന്‍ അവാര്‍ര്‍ഡ്, ഭാഷാസമന്വയ വേദി അവാര്‍ഡ് തുടങ്ങി കേരളത്തില്‍ നിന്നും വിദേശത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്..


ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് തിരുവനന്തപുരത്ത് ഈ മാസം 16, 17, 18 തീയതികളിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപെട്ട പ്രതിനിധികളും പ്രവാസികളെ പ്രതിനിധീകരിച്ച് വിവിധ രാജ്യത്തു നിന്നുമുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ലോകകേരളസഭ.

ശ്രീജിത്ത് തച്ചന്‍കാട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക